ലോക ഫോട്ടോഗ്രാഫി ദിനത്തോടനുബന്ധിച്ച് ഇടുക്കി പ്രസ് ക്ലബിന്റെയും ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന്റെയും സഹകരണത്തോടെ ജയ്റാണി പബ്ലിക് സ്കൂളില്‍ ഫോട്ടോ പ്രദര്‍ശനം സംഘടിപ്പിച്ചു
തൊടുപുഴ: ലോക ഫോട്ടോഗ്രാഫി ദിനത്തോടനുബന്ധിച്ച് ഇടുക്കി പ്രസ് ക്ലബിന്റെയും ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന്റെയും സഹകരണത്തോടെ ജയ്റാണി പബ്ലിക് സ്കൂളില്‍ ഫോട്ടോ പ്രദര്‍ശനം സംഘടിപ്പിച്ചു.
ഇടുക്കി പ്രസ് ക്ലബ് ട്രഷറര്‍ വില്‍സണ്‍ കളരിക്കല്‍ ഫോട്ടോ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. ഇടുക്കി ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന് കമ്മിറ്റി മെമ്ബര്‍ ഫ്രാന്‍സീസ് ആന്‍ഡ്രൂസിന്റെ നേതൃത്വത്തില്‍ ഒരുക്കിയ ലോകത്തില്‍ വ്യത്യസ്ഥ കാലഘട്ടങ്ങള്‍ ഉപയോഗിച്ചിട്ടുള്ള വിവിധ ക്യാമറകളുടെ പ്രദര്‍ശനം കുട്ടികള്‍ക്ക് കൗതുകമായി. തുടര്‍ന്ന് മുതിര്‍ന്ന ക്ലാസ്സിലെ കുട്ടികള്‍ക്ക് ഫോട്ടോഗ്രാഫി മത്സരവും ഫോട്ടോഗ്രാഫേഴ്സിനോട് സംവദിക്കാനുള്ള അവസരവും ഒരുക്കി. വിദ്യാര്‍ത്ഥികളുടെ കണ്ണുകള്‍ എപ്പോഴും ലോകത്തേക്ക് തുറന്ന് വച്ച് ക്യാമറപോലെ പ്രവര്‍ത്തിക്കണമെന്ന് പ്രിന്‍സിപ്പല്‍ സി.
ഡോ. ജാന്‍സി എം ജോര്‍ജ്ജ് പറഞ്ഞു. ഐ.ടി. ക്ലബിലെ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളുമാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.