Idukki വാര്‍ത്തകള്‍
ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂളിൽ കർഷകദിനം ആചരിച്ചു.

പൈനാവ് : ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂളിൽ കർഷകദിനം ആചരിച്ചു. കർഷക ദിനത്തോടനുബന്ധിച്ച് സ്കൂളിൽ ഔഷധ തൈകൾ നട്ടുപിടിപ്പിച്ചു. അയമോദകം, ചുമ കൂർക്ക, ആടലോടകം, മഞ്ഞൾ, മാങ്ങാഞ്ചി, മധുരംകൊല്ലി,തുളസി, തുടങ്ങിയ തൈകൾ നട്ടു. കൂടാതെ വിവിധയിനം
പച്ചക്കറി വിത്തുകൾ പാകി. സ്കൂൾ വിദ്യാർത്ഥി നിമ്മിയുടെ നേതൃത്വത്തിൽ ഞാറ്റുപ്പാട്ട്, വിത്ത്പാട്ട് എന്നിവ അവതരിപ്പിച്ചു.സ്കൂൾ എച്ച്. എം ജെസിമോൾ എ ജെ, സ്കൂൾ സീനിയർ സൂപ്രണ്ട് വർഗീസ് ഇ ഡി, സീനിയർ അസിസ്റ്റന്റ് ദിവ്യ ജോർജ് എന്നിവർ സംസാരിച്ചു. സ്കൂൾ വിദ്യാർത്ഥി ലക്ഷിപ്രിയ കർഷക ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു.
















































































































