ടയര്‍ കമ്ബനികള്‍ റബര്‍ വില വീണ്ടും കുറച്ചു
രാജ്യാന്തര വില ഇടിഞ്ഞതോടെ ആഭ്യന്തര വിപണിയില്‍ ടയര്‍ കമ്ബനികള്‍ കര്‍ഷകര്‍ക്ക് വിലങ്ങു തടിയായി. കഴിഞ്ഞ വാരം റബര്‍ ആര്‍.എസ്.എസ് നാല് ക്വിന്റലിന് 100 രൂപയും തരം തിരിക്കാത്തതിന് 150 രൂപയും വില കുറഞ്ഞു. ഉത്‌പാദനം കുറഞ്ഞിട്ടും റബര്‍ കര്‍ഷകര്‍ക്ക് സാമ്ബത്തിക നഷ്‌ടം. റബര്‍ വില കുറഞ്ഞു തുടങ്ങിയിട്ട് കഴിഞ്ഞ മൂന്നാഴ്‌ചയായി. ടയറിന് ഇതുവരെ വില കുറഞ്ഞിട്ടില്ല എന്നാണു കര്‍ഷകര്‍.
രാജ്യാന്തര വിപണിയില്‍ ചൈനയും ജപ്പാനും മത്സരിച്ചാണ് അവധി വ്യാപാര വില കുറയ്‌ക്കുന്നത്. തയ്യാര്‍ നിരക്കില്‍ ബാങ്കോക്ക് വിലകുറച്ചതോടെയാണ് വന്‍കിട ടയര്‍ കമ്ബനികള്‍ വിലകുറച്ചു വാങ്ങാന്‍ തീരുമാനിച്ചത്. രാജ്യാന്തര വിപണിയിലെ അവധി കച്ചവടക്കാരായ ജപ്പാനും ചൈനയും തുടര്‍ന്നതോടെ ആഭ്യന്തര വിപണിയില്‍ അവധി കച്ചവടക്കാര്‍ വിപണി വിട്ടുനില്‍ക്കുകയാണ്.
ചൈനയിലെ ഷാങ്‌ഹായ് എക്‌സ്‌ചേഞ്ച് ജൂലൈ അവധി ആര്‍.എസ്.എസ് നാല് കിലോയ്‌ക്ക് 141 രൂപ. ടോക്കിയോ മാര്‍ക്കറ്റിലെ ജാപ്പനീസ് എക്‌സ്‌ചേഞ്ച് 147 രൂപ. തയ്യാര്‍ നിരക്കില്‍ ബാങ്കോക്ക് കിലോയ്‌ക്ക് 8 രൂപ ഒറ്റയടിക്ക് വിലകുറച്ചു. 143 രൂപയിലാണ് വ്യാപാരം നിര്‍ത്തിയത്. വാരാന്ത്യ വില റബര്‍ ആര്‍.എസ്.എസ് നാല് ക്വിന്റലിന് 17,300, തരം തിരിക്കാത്തത് 16,950 രൂപ. ചെറുകിട ടയര്‍ കമ്ബനികള്‍ക്കായി 100 ടണ്‍ റബറിന്റെ വ്യാപാരം നടന്നു. ടയര്‍ കമ്ബനികള്‍ക്ക് വിതരണം ചെയ്യുന്ന ഡീലര്‍മാര്‍ 300 ടണ്‍ റബര്‍ വാങ്ങി.