6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

സി.പി.ഐ സംസ്ഥാന കൗണ്‍സിലില്‍ നിന്ന് സി. ദിവാകരനെ ഒഴിവാക്കി



തിരുവനന്തപുരം: സി.പി.ഐ സംസ്ഥാന കൗൺസിലിൽ നിന്ന് മുതിർന്ന നേതാവ് സി. ദിവാകരനെ ഒഴിവാക്കി. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന കൗൺസിലിൽ പ്രായപരിധി നിശ്ചയിച്ചതിനെ തുടർന്നാണ് തീരുമാനമെന്നാണ് വിവരം.

തിരുവനന്തപുരത്ത് നിന്നുള്ള സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ പട്ടികയില്‍ നിന്നാണ് സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗമായ സി. ദിവാകരനെ ഒഴിവാക്കിയത്. 75 വയസ്സെന്ന പ്രായപരിധി കർശനമായി നടപ്പാക്കിയതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

അതേസമയം നേതാക്കൾക്കിടയിലെ അഭിപ്രായവ്യത്യാസത്തെ തുടർന്ന് സി.പി.ഐ സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മത്സരമുണ്ടാകുമെന്നാണ് സൂചനയെങ്കിലും സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നത് ഒഴിവാക്കാനാണ് കേന്ദ്ര നേതൃത്വത്തിന്‍റെ ശ്രമം.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!