പ്രധാന വാര്‍ത്തകള്‍
കൃഷി ഭവൻ അറിയിപ്പ് ; പി എം കിസാൻ ലാൻഡ് വെരിഫിക്കേഷൻ
പ്രിയ കർഷക സുഹൃത്തുക്കളെ.
കട്ടപ്പന കൃഷിഭവന്റെ പരിധിയിൽ പി എം കിസാൻ ലാൻഡ് വെരിഫിക്കേഷൻ ഇതു വരെ നടത്തിയിട്ടില്ലാത്ത 3084 ഓളം കർഷകർ (14/07/2022വരെ ഏകദേശം 70%)നമ്മുടെ കൃഷിഭവൻ പരിധിയിൽ ഉണ്ട്. ആയത് ഉടനെ അക്ഷയ/ ജനസേവനകന്ദ്രം അല്ലെങ്കിൽ സ്വയമോ ചെയ്യാവുന്നതാണ്. ഉടനെ തന്നെ സ്ഥല വിവരങ്ങൾ അപ്ഡേറ്റ് ചെയ്തില്ല എങ്കിൽ നിങ്ങൾക്കു ലഭിച്ചുകൊണ്ടിരിക്കുന്ന പിഎം കിസ്സാന്റെ ആനുകൂല്യം അടുത്ത ഗഡു മുതൽ ലഭിക്കുക ഇല്ല എന്ന് ഓർമിപ്പിക്കുന്നു. ഈ പദ്ധതി വഴി പണം ലഭിക്കുന്ന എല്ലാവരും ദയവായി ലാൻഡ് വെരിഫിക്കേഷൻ ചെയ്തിട്ടുണ്ട് എന്ന് ഉറപ്പാക്കുക. (മെയ് 25നു ശേഷം ചെയ്തവർ വീണ്ടും ചെയ്യേണ്ടതില്ല) E K Y C യും ലാൻഡ് വെരിഫിക്കേഷൻ ഇവ രണ്ടും രണ്ടാണ് എന്നോർക്കുക )