വിഘ്നേഷ് ശിവൻ-നയൻതാര വിവാഹ സ്ട്രീമിംഗിൽ നിന്ന് പിന്മാറി നെറ്റ്ഫ്ലിക്സ്
ഒടിടി ഭീമനായ നെറ്റ്ഫ്ലിക്സിന് തങ്ങളുടെ വിവാഹത്തിന്റെ ഡിജിറ്റൽ സ്ട്രീമിംഗ് അവകാശങ്ങൾ നയൻതാരയും വിഘ്നേഷ് ശിവനും വിറ്റഴിച്ചു എന്ന വാർത്തയിൽ സന്തുഷ്ടരായിരുന്നു ഇരുവരുടെയും ആരാധകർ. 25 കോടി രൂപയ്ക്കാണ് ഇവർ അവകാശം വിറ്റത്. എന്നാൽ ഇപ്പൊൾ നെറ്റ്ഫ്ലിക്സ് അവരുടെ വിവാഹം സ്ട്രീമിംഗ് ചെയ്യുന്നതിൽ നിന്ന് പിന്മാറി. വിഘ്നേഷ് തങ്ങളുടെ വിവാഹത്തിന്‍റെ ചില ചിത്രങ്ങൾ അടുത്തിടെ പങ്കിട്ടതിനാലാണ് നെറ്റ്ഫ്ലിക്സ് പിൻമാറിയത്. വിവാഹം കഴിഞ്ഞ് ഒരു മാസത്തിന് ശേഷമാണ് അദ്ദേഹം ചിത്രങ്ങൾ പങ്കുവച്ചത്. ചിത്രങ്ങൾ പങ്കിടുന്നതിൽ കൂടുതൽ കാലതാമസം വരുത്തുന്നത് ശരിയല്ലെന്നായിരുന്നു വിഘ്നേഷിന്‍റെ നിലപാട്. ഇത് അവരുടെ വിവാഹത്തോടുള്ള പ്രേക്ഷകരുടെ താൽപ്പര്യം കുറയ്ക്കും. നയൻതാരയുടെയും വിഘ്നേഷ് ശിവന്‍റെയും വിവാഹം നെറ്റ്ഫ്ലിക്സിൽ സംപ്രേഷണം ചെയ്യാത്തത് ആരാധകരെ വലിയ നിരാശയിലാഴ്ത്തി. പെട്ടെന്നുള്ള സംഭവവികാസങ്ങളിൽ തനിക്ക് വിഷമമുണ്ടെന്ന് നയൻതാരയും അടുത്തിടെ പറഞ്ഞിരുന്നു.