പ്രധാന വാര്‍ത്തകള്‍
ഗതാഗത നിയന്ത്രണം ; മൂന്നാർ ദേവികുളം റോഡിൽ തുടർച്ചയായി ഉണ്ടാകുന്ന മണ്ണിടിച്ചിൽ മൂലം ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി
മൂന്നാർ ദേവികുളം റോഡിൽ തുടർച്ചയായി ഉണ്ടാകുന്ന മണ്ണിടിച്ചിൽ മൂലം വാഹന ഗതാഗതം സാധ്യമല്ലാത്ത സാഹചര്യം ഉള്ളതിനാൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
അടിമാലിയിൽ നിന്നും ബോഡിമെട്ടിലേക്ക് പോകുന്ന വാഹനങ്ങൾ അടിമാലി-ഇരുട്ടുകാനം-ആനച്ചാൽ-കുഞ്ചിത്തണ്ണി രാജാക്കാട്-പൂപ്പാറ വഴി പോകേണ്ടതും അതേ വഴിതന്നെ തിരിച്ചു വരേണ്ടതുമാണെന്ന് അധികാരികളിൽ നിന്ന് നിർദേശം ലഭിച്ചിട്ടുണ്ട്.