കാലവര്‍ഷം : ജില്ലയില്‍ സുരക്ഷാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി
ഇടുക്കി ജില്ലയില്‍ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും, മലയോരമേഖലകളില്‍ മണ്ണിടിച്ചില്‍ സാധ്യത നിലനില്‍ക്കുന്നതിനാലും ജില്ലയില്‍ സുരക്ഷയുടെ ഭാഗമായി നിയന്ത്രണങ്ങളും/നിരോധനങ്ങളും ഏര്‍പ്പെടുത്തി. ഇടുക്കി ജില്ലയിലെ മലയോര മേഖലകളിലുള്ള രാത്രികാല യാത്ര (രാത്രി 08.00 മുതല്‍ രാവിലെ 06.00 വരെ) അടിയന്തിര സാഹചര്യങ്ങളില്‍ ഒഴികെ ഇന്ന് ( 06, 07, 2022 ) മുതല്‍ നിരോധിച്ചു.
പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യം, പോലീസ്, റവന്യൂ സിവില്‍ ദുരന്തനിവാരണം, തദ്ദേശസ്വയംഭരണം. ഫയര്‍ ആന്‍ഡ് റസ്ക്യു, സിവില്‍ സപ്ലൈസ്, കേരള വാട്ടര്‍ അതോറിറ്റി, കെ.എസ്.ഇ.ബി എന്നിവ ഉള്‍പ്പെടെയുള്ള അവശ്യ സര്‍വീസുകളിലെ ജീവനക്കാര്‍ക്ക് ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് മാത്രം ഈ സമയത്ത് യാത്ര ചെയ്യുന്നതിന് ഇളവ് അനുവദിക്കും.
ജില്ലയിലെ എല്ലാവിധ ഓഫ് റോഡ് ട്രക്കിംങ്ങ്, എല്ലാവിധ ഖനന പ്രവര്‍ത്തനങ്ങള്‍, ജലാശയങ്ങളിലുള്ള മല്‍സ്യബന്ധനങ്ങള്‍, വിനോദ സഞ്ചാരത്തോടനുബന്ധിച്ചുള്ള സ്വകാര്യ ബോട്ടുകള്‍ ഉള്‍പ്പെടെയുള്ള എല്ലാവിധ ബോട്ടിംങ്ങ് എന്നിവ താല്‍ക്കാലികമായി നിരോധിച്ചു.