Idukki വാര്‍ത്തകള്‍
കൊലപാതക കേസിലെ അന്വേഷണത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഉദ്യോഗസ്ഥര്‍ക്ക് സംസ്ഥാന പോലീസ് മേധാവിയുടെ 2024 ലെ ‘ബാഡ്ജ് ഓഫ് ഓണർ’ (Badge of Honour) പുരസ്ക്കാരം ലഭിച്ചു

2024 ഒക്ടോബറില്‍ ഇടുക്കി ജില്ലയിലെ, കാഞ്ഞാർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ഇടുക്കി ജില്ലയിലെ, വെള്ളിയാമറ്റം, പൂച്ചപ്ര നിവാസിയായ കൃഷ്ണൻ എന്നുവിളിക്കുന്ന ബാലൻ (48) കൊലചെയ്യപ്പെട്ട കേസിലെ അന്വേഷണത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഉദ്യോഗസ്ഥരായ അന്നത്തെ തൊടുപുഴ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടും, ഇപ്പോഴത്തെ ഇടുക്കി അഡീഷണല്‍ പോലീസ് സൂപ്രണ്ടുമായ ശ്രീ. ഇമ്മാനുവൽ പോൾ, സബ് ഇന്‍സ്പെക്ടറായ ശ്രീ. ത്രിദീപ്കുമാർ വി., സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ശ്രീ. ശ്യാം എസ്.ആർ, ശ്രീ. ഹരീഷ് ബാബു എന്നിവര്‍ക്കാണ് ബഹുമാനപ്പെട്ട സംസ്ഥാന പോലീസ് മേധാവിയുടെ 2024 ലെ ‘ബാഡ്ജ് ഓഫ് ഓണർ’ (Badge of Honour) പുസ്ക്കാരത്തിന് അര്‍ഹമായത്.













































































