അഗ്നിപത് രാജ്യ സുരക്ഷക്ക് അപകടം : ഡീന്‍ കുര്യാക്കോസ് എംപി
തൊടുപുഴ: രാജ്യത്തിന്റെ അതിര്‍ത്തിയില്‍ സൈന്യം വന്‍ ഭീഷണി നേരിടുമ്ബോള്‍ സേനയെ ദുര്‍ബലമാക്കുന്ന രീതിയില്‍ കേന്ദ്ര സര്‍ക്കാര്‍ അഗ്‌നിപത് എന്ന രഹസ്യ അജണ്ട നടപ്പിലാക്കുവാന്‍ ശ്രമിക്കുന്നത് രാജ്യ സുരക്ഷക്ക് അപകടം ആകുമെന്ന് ഡീന്‍ കുര്യാക്കോസ് എംപി പറഞ്ഞു.
വണ്‍ റാങ് വണ്‍ പെന്‍ഷന്‍ എന്ന സേനയിലെ സമവാക്യം ഇല്ലാതാവുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുമ്ബോള്‍ രാജ്യത്തു നിലവിലുള്ള സൈനികരിലും, സൈനിക സേവനം ആഗ്രഹിക്കുന്നകോടിക്കണക്കായ ഇന്ത്യന്‍ യുവതയിലും അസ്വസ്ഥത പടരും. തൊടുപുഴ സിവില്‍ സ്റ്റേഷനു മുന്നില്‍ കോണ്‍ഗ്രസ് നിയോജകമണ്ഡലം തലത്തില്‍ നടത്തിയ അഗ്‌നി പത് വിരുദ്ധ സത്യാഗ്രഹസമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ജാഫര്‍ ഖാന്‍ മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. എ എം ദേവസ്യ, ജോണ്‍ നേടിയപാല, എന്‍ ഐ ബെന്നി, ഇന്ദു സുധാകരന്‍, റ്റി ജെ പീറ്റര്‍ ഷിബിലി സാഹിബ്, ടോണി തോമസ്, നോജ് കോക്കാട്ട്, നിഷ സോമന്‍, പിജെ തോമസ്, ആല്‍ബര്‍ട് ജോസ്, കെ ദീപക്, ഷാഹുല്‍ മാങ്ങാട്ട്, ജോയ് മയലാടി, പി വി അച്ഛാമ്മ, കെപി റോയ്, റഷീദ് കാപ്രാട്ടില്‍, എന്‍െ കെ ബിജു, എ കെ ഭാസ്‌കരന്‍,, പി പൗലോസ്, എന്നിവര്‍ പ്രസംഗിച്ചു.