6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

ഇടുക്കിയിലെ ഭൂപ്രശ്നങ്ങളും പരിസ്ഥിതി ലോല ഉത്തരവുണ്ടാക്കിയ ആശങ്കയും അറിയിക്കാന്‍ ജില്ലയിലെ ഇടതു നേതാക്കള്‍ തിങ്കളാഴ്ച മുഖ്യമന്ത്രിയെ നേരില്‍ കാണും



ഇടുക്കി : ഇടുക്കിയിലെ ഭൂപ്രശ്നങ്ങളും പരിസ്ഥിതി ലോല ഉത്തരവുണ്ടാക്കിയ ആശങ്കയും അറിയിക്കാന്‍ ജില്ലയിലെ ഇടതു നേതാക്കള്‍ തിങ്കളാഴ്ച മുഖ്യമന്ത്രിയെ നേരില്‍ കാണും.

വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളും സംഘത്തിലുണ്ടാകുമെന്ന് സിപിഎം ജില്ല സെക്രട്ടറി സി വി വര്‍ഗ്ഗീസ് പറഞ്ഞു.

ഇടുക്കിയിലെ ഭൂപ്രശ്നങ്ങള്‍ക്കു പുറമെ സംരക്ഷിത മേഖലക്കു ചുറ്റും ഒരു കിലോമീറ്റര്‍ പരിസ്ഥിതി ലോല മേഖല വേണമെന്ന ഉത്തരവും പ്രതിപക്ഷ കക്ഷികളുടെ കര്‍ഷക സംഘടനകളും സമരായുധമാക്കിയതോടെയാണ് വിഷയം സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍ പെടുത്താന്‍ ഇടുക്കിയില്‍ നിന്നുള്ള നിവേദക സംഘം മുഖ്യമന്ത്രിയെ കാണുന്നത്. വിവിധ കര്‍ഷക സംഘടനകള്‍ക്കൊപ്പം സിറോ മലബാര്‍ സഭയും സമരം തുടങ്ങിയത് ഇടതു മുന്നണിക്ക് തലവേദനയായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അടിയന്തിരമായി പ്രശ്നത്തില്‍ ഇടപെടണമെന്ന ആവശ്യമുയര്‍ന്നത്.

ഇടുക്കിയിലെ സങ്കീര്‍ണമായ ഭൂ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഭൂമി പതിവ് നിയമം പരിഷ്ക്കരിക്കുമെന്ന് തെരഞ്ഞെടുപ്പ് സമയത്ത് ഇടപു പക്ഷം ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലേറി ഒരു വര്‍ഷം കഴിഞ്ഞിട്ടും നടപടി എങ്ങുമെത്തിയില്ല. ഇതും നിരന്തരമായ സമരങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. രണ്ടു മാസം മുമ്ബ് ഇതേ ആവശ്യങ്ങളുമായി ഇടത് നേതാക്കള്‍ മുഖ്യമന്ത്രിയെ കണ്ടപ്പോള്‍ നല്‍കിയ ഉറപ്പുകളും പാലിക്കപ്പെട്ടിട്ടില്ല. ഇതോടൊപ്പം പരിസ്ഥിതി ലോല മേഖല ഉത്തരവ് ഏറ്റവും കൂടുതല്‍ ദോഷകരമായി ബാധിക്കുന്ന ജില്ലകളിലൊന്നാണ് ഇടുക്കി. അടിയന്തിരമായി സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ കൂടുതല്‍ സംഘടനകള്‍ സമരവുമായി രംഗത്തിറങ്ങുമെന്നതും കൂടിക്കാഴ്ചക്ക് കാരണമായിട്ടുണ്ട്










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!