Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Hifesh
Chick
Santa
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

വികസന സെമിനാറിൽ വിഘടിച്ച് ഭരണ സമിതി : വികസന സെമിനാര്‍ നടത്തുന്നതിനെ ചൊല്ലി കട്ടപ്പന നഗരസഭയില്‍ ഭരണകക്ഷി അംഗങ്ങള്‍ക്കിടയില്‍ പോര് ശക്തം



കട്ടപ്പന: നഗരസഭയിൽ നടപ്പാക്കേണ്ട വികസന പ്രവർത്തനങ്ങളും പദ്ധതികളും ചർച്ച ചെയ്യുന്നതിനായി മുൻകൂട്ടി തീരുമാനിച്ച
വികസന സെമിനാര്‍ നടത്തുന്നതിൽ ഭരണ സമിതിക്കിടയിൽ അഭിപ്രായ വ്യത്യാസം.വിവിധ പദ്ധതികള്‍ക്ക് അന്തിമ രൂപരേഖ തയ്യാറാക്കാനിരിക്കെയാണ് ഭരണകക്ഷിയിലെ ചേരിപ്പോര് വീണ്ടും വില്ലനാകുന്നത്.

27 ന് വികസന സമിതി യോഗം ചേരാനിരിക്കെ തർക്കം ഉടലെടുത്തത് മുന്നണിക്കുള്ളിലെ മുൻ ധാരണ പ്രകാരം നിലവിലെ ചെയർപേഴ്സൺ രാജി വയ്ക്കാൻ ഒരുങ്ങുന്നതിന് തൊട്ടു മുൻപാണെന്നതും ശ്രദ്ധേയമാണ്.വികസന സെമിനാറിന് മുൻപ് വിവിധ തലങ്ങളില്‍ നടപ്പാക്കേണ്ട പദ്ധതികള്‍ സംബന്ധിച്ച് സ്റ്റിയറിങ് കമ്മിറ്റിയിൽ ഉൾപ്പടെ യാതൊരു ചര്‍ച്ചയും നടത്താതെ ആവശ്യമായ യാതൊരു രൂപരേഖയും തയ്യാറാക്കാതെയാണ് സെമിനാര്‍ നടത്തുന്നതെന്നാണ് കോൺഗ്രസിലെ പ്രധാന നാല് കൗൺസിലർമാരുടെ പരാതി.

സ്റ്റിയറിങ് കമ്മിറ്റി കൂടി പദ്ധതി രൂപരേഖ തയാറാക്കാതെ സെമിനാര്‍ നടത്തരുതെന്നും ഇവർ ചെയർപേഴ്സണിനോട് രേഖാമൂലം ആവശ്യപ്പെട്ടു.അതേ സമയം ചെയർപേഴ്സൺ ബീനാ ജോബിയുടെ രാജിക്ക് മുൻപ് വികസന സെമിനാർ നടത്തിക്കാതെയിരിക്കാനുള്ള അജണ്ടയാണ് പുതിയ പരാതി എന്നാണ് എതിർ ചേരിയുടെ ആക്ഷേപം.
കൂടിയാലോചനകള്‍ക്ക് ശേഷമാണ് വികസന സെമിനാര്‍ സംഘടിപ്പിച്ചിട്ടുള്ളത്.ആസൂത്രണ സമിതി മുതല്‍ വാര്‍ഡ് സഭ വരെ ഘട്ടം ഘട്ടമായി യോഗം ചേര്‍ന്നാണ് കട്ടപ്പന നഗരസഭ പരിധിയുള്ള പ്രദേശങ്ങളിലെ പ്രധാന വികസന പ്രവര്‍ത്തനങ്ങളുടെ കരട് പദ്ധതി രേഖ തയാറാക്കിയത്.

ഇത് കൗണ്‍സില്‍ യോഗത്തില്‍ അവതരിപ്പിച്ച് അനുമതിയും വാങ്ങിയിരുന്നതായി മറ്റ് കോൺഗ്രസ് അംഗങ്ങൾ പറഞ്ഞു. ഭരണ സമിതിയുടെ തുടക്കകാലത്തെ തമ്മിൽ പോര് നേതാക്കൾ ഇടപെട്ട് ശമിപ്പിച്ചപ്പോഴാണ് നഗരസഭ അധ്യക്ഷയുടെ രാജിയോട് അനുബന്ധിച്ച് വീണ്ടും വിവാദങ്ങൾ ഉടലെടുത്ത് തുടങ്ങിയത്. ഹൈറേഞ്ചിലെ പ്രധാന കോൺഗ്രസ് നേതാക്കളിൽ ഒരാളാണ് നഗരസഭയിലെ ഭരണ സമിതിക്കുള്ളിൽ ഭിന്നിപ്പ് സൃഷ്ടിക്കുന്നതെന്ന ആക്ഷേപവും ശക്തമാണ്.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!