6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
കേരള ന്യൂസ്

‘രാഷ്ട്രീയ സമരങ്ങളെ രാഷ്ട്രീയമായി നേരിടണം’; പിണറായി വിജയന്‍



തിരുവനന്തപുരം: പ്രതിപക്ഷത്തിൻറെ പ്രതിഷേധം വികസനത്തെ അട്ടിമറിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വികസനത്തെ തടസ്സപ്പെടുത്താനുള്ള രാഷ്ട്രീയ പോരാട്ടങ്ങളിൽ നിശബ്ദത പാലിക്കരുത്. ഇത്തരം രാഷ്ട്രീയ സമരങ്ങളെ രാഷ്ട്രീയമായി തന്നെ നേരിടണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷത്തിൻറെ ഉദ്ദേശ്യം എന്താണെന്ന് തുറന്നുകാട്ടണം. കേരളത്തിൻറെ വികസനം തകർക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ജനങ്ങളുടെ ജീവിതം ആധുനികവത്കരിക്കുകയാണ് സർക്കാരിൻറെ ലക്ഷ്യം. ജനങ്ങളെ ഭിന്നിപ്പിക്കാൻ നിരവധി ശ്രമങ്ങളുണ്ട്. അതിനെതിരെ ജനങ്ങളെ അണിനിരത്താനും പ്രതിരോധിക്കാനും നമുക്ക് കഴിയണം. മതേതര കേരളവുമായി മുന്നോട്ട് പോകും. ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമം അനുവദിക്കില്ല. കേരളത്തെ സമഗ്രമായി വികസിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും എൽഡിഎഫ് സർക്കാർ നടത്തുന്നുണ്ട്. ജനങ്ങൾ ഇത് മനസിലാക്കി തുടർഭരണം നൽകിയെന്നും മുഖ്യമന്ത്രി പറഞ്ഞു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!