“പത്രത്തിൽ കണ്ടാരുന്നു അന്ന് എന്റെ കയ്യിൽ പൈസ ഇല്ലായിരുന്നു ഇന്ന് ഒരു 200 രൂപാ കിട്ടി അതിനു കുഞ്ഞുങ്ങൾക്കായ് വാങ്ങിയതാ “.


ലോട്ടറി വില്ക്കുന്ന കെ എം രഘുനാഥൻ ചേട്ടന്റെ വാക്കുകളാണ്.പെരുവന്താനം പോലീസ് സ്റ്റേഷന്റെ മുന്നിൽ വെച്ച കരുതൽ പെട്ടിയിൽ പഠനോപകരണങ്ങൾ നിക്ഷേപിക്കാനെത്തിയ മുഖങ്ങളിലെ ഒന്ന്.ഒത്തിരി സന്തോഷം തോന്നിയ നിമിഷം. നിർധന വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ നൽകാൻ പെരുവന്താനം പൊലീസ് സ്റ്റേഷനിൽ ആരംഭിച്ച പദ്ധതിയാണ് കരുതൽ. ബുക്ക്, പേന, തുടങ്ങിയ പഠനോപകരണങ്ങൾ ‘കരുതൽ’ പെട്ടിയിൽ നിക്ഷേപിക്കാവുന്നതാണ്.ഇങ്ങനെ ലഭിക്കുന്ന പഠനോപകരണങ്ങൾ സ്റ്റേഷൻ പരിധിയിലെ സെന്റ് ലൂയിസ് യൂ പി സ്കൂൾ 34ആം മൈൽ പെരുവന്താനം, സെന്റ് തോമസ് എൽ പി സ്കൂൾ അമലഗിരി,TR&T സ്കൂൾ മാട്ടുപ്പെട്ടി, ഗവണ്മെന്റ് യൂ പി സ്കൂൾ പാലൂർകാവ്, ,എസ് എൻ ഡി പി എൽ പി സ്കൂൾ
കൊടികുത്തി,സെന്റ് മരിയ ഗോറേറ്റി യൂ പി സ്കൂൾ മേലോരം എന്നിവിടങ്ങളിലെ കുട്ടികൾക്ക് നൽകാനാണ് പദ്ധതി. അർഹരായ വിദ്യാർത്ഥികളെ അധ്യാപകർ തന്നെ കണ്ടെത്തും.
ടി ആർ ആൻ ടി എസ്റ്റേറ്റിലെ മാട്ടുപ്പെട്ടി എൽപി സ്കൂളിലെ പ്രവേശനോത്സവത്തിന് അലങ്കാരം ഒരുക്കിയതും നവാഗതരെ സ്വീകരിക്കലും ബുക്കും പെൻസിലും പേനയും കുടകളും ഉൾപ്പെടെയുള്ള പഠനോപകരണങ്ങൾ കുട്ടികൾക്ക് നൽകിയതും ഡെപ്യൂട്ടി സൂപ്രണ്ടന്റ് ഓഫ് പോലീസ് വിശാൽ ജോൺസൺന്റെ നേതൃത്വത്തിൽ പെരുവന്താനം പോലീസ് ഇൻസ്പെക്ടർ ത്രിദീപ് ചന്ദ്രൻ, സബ് ഇൻസ്പെക്ടർമാരായ ബിജു ജോസഫ്, അജ്മൽ, സെയ്ദ്, ജനമൈത്രി പോലീസ് ഉദ്യോഗസ്ഥരായ പ്രവീൺ, അശോകൻ, ജോബിൻ, ജിനിഷ് , ബിജു എന്നിവരും തുടങ്ങി പോലീസ് ഉദ്യോഗസ്ഥർ തന്നെ യായിരുന്നു. കുട്ടികൾക്ക് ഭക്ഷണം കഴിക്കാൻ രണ്ട് മേശയും കഴിക്കുന്നതിനുള്ള പാത്രങ്ങളും ഉച്ചഭക്ഷണവും നൽകിയാണ് പോലീസ് ആഘോഷങ്ങളിൽ പങ്കുചേർന്നത്.