Idukki വാര്‍ത്തകള്‍
റവന്യൂ സ്ഥലം കൈയേറി ഷെഡ് നിര്‍മിച്ചു : സ്റ്റോപ്പ് മെമ്മോ നല്കി
മറയൂര്‍: കാന്തല്ലൂര്‍ വില്ലേജ് പരിധിയില്‍ ഗുഹനാഥപുരം കുട്ടിയാരില് റവന്യൂ സ്ഥലം കൈയേറി ഷെഡ് നിര്‍മിച്ചതിന് സ്റ്റോപ്പ് മെമ്മോ നല്കി കേസെടുത്തു.
കാന്തല്ലൂര്‍ സ്വദേശി രാജേന്ദ്രന് എതിരെയാണ് റവന്യൂ വകുപ്പ് കേസെടുത്തിരിക്കുന്നത്.
കുട്ടിയാരില് സ്വകാര്യ ഭൂമിയോട് ചേര്‍ന്നു കിടക്കുന്ന സ്ഥലത്താണ് കൈയേറ്റം. തഹസില്‍ദാരുടെ ഉത്തരവ് പ്രകാരം കാന്തല്ലൂര്‍ വില്ലേജ് ഓഫിസ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി ഷെഡ് പൊളിക്കാന്‍ ശ്രമിച്ചെങ്കിലും അധികൃതരെ തടയുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് സ്റ്റോപ്പ് മെമ്മോ നല്കി കേസെടുത്തിരിക്കുന്നത്.