വ്യാജ നമ്പരില്‍ ഓടിക്കൊണ്ടിരുന്ന വാഹനം പിടിയില്‍
നെടുംങ്കണ്ടം പോലീസ് |സ്റ്റേഷൻ പരിധിയിൽ പുഷ്പ കണ്ടം കേന്ദ്രീകരിച്ച് ലഹരിമാഫിയ യുവാക്കൾക്കിടയിൽ പിടിമുറുക്കുന്നുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് ലഹരി കടത്തിന് ഉപയോഗിക്കുന്ന ചില വാഹനങ്ങൾ പോലീസോ എക്സൈസോ കൈ കാണിച്ചാലോ പിൻതുടർന്നാലോ പിടിക്കപ്പെടാതിരിക്കാൻ വേണ്ടി വ്യാജ നമ്പർ പതിപ്പിച്ച വാഹനങ്ങളിൽ ആണ് ലഹരി ഉൽപ്പന്നങ്ങൾ കടത്തി കൊണ്ട് വരുന്നതെന്നും നെടുംങ്കണ്ടം മേഖലയിൽ യുവാക്കൾ ലഹരി ഉപയോഗിച്ച ശേഷം അമിത വേഗതയിൽ ഇരുചക്ര വാഹനങ്ങളും മറ്റും നിരന്തര അപകടം ഉണ്ടാക്കുന്നതായും ഉള്ള രഹസ്യ വിവരം കട്ടപ്പന Dysp V A നിഷാദ്മോന് ലഭിച്ചതിനെ തുടർന്ന് Dysp യുടെ നേതൃത്വത്തിൽ രഹസ്യമായി വിവിധ വാഹനങ്ങളെ നീരീക്ഷിച്ച് വരവെയാണ് വ്യാജ വാഹനം പോലീസിന്റെ പിടിയിൽ ആകുന്നത്KL 38H 3441 എന്ന നമ്പരിലുള്ള Honda Dio വാഹനം വ്യാജ നമ്പരായ KL08H 44 എന്ന രജിസ്ട്രേഷൻ നമ്പർ പതിപ്പിച്ച് നാളുകളായി ഓടിക്കൊണ്ടിരിക്കുകയായിരുന്നു വാഹനം ഓടിച്ചു വന്നിരുന്ന നെടുംങ്കണ്ടം പുഷ്പകണ്ടം തെള്ളിയിൽ വീട്ടിൽ സുധീഷ് @ മുഹമ്മദ് മകൻ അൽത്താഫ് 22 വയസ്സ് ടിയാന്റെ മാതാവിന്റെ പേരിലുള്ള വാഹനം ടിയാൻ നമ്പർ മാറ്റി നിയമ വിരുദ്ധ കാര്യങ്ങൾക്കായി ഉപയോഗിച്ച് വരികയായിരുന്നു. ടിയാനെതിരെ കേസ്സ് രജിസ്ട്രർ ചെയ്ത് അന്വേഷണം ആരംഭിച്ചു തുടർന്നും ഇത്തരത്തിലുള്ള മറ്റ് പല വാഹനങ്ങളും നീരീക്ഷിച്ചു വരികയാണ് കട്ടപ്പന Dysp V A നിഷാദ് മോന്റെ നിർദ്ദേശാനുസരണം
നെടുംങ്കണ്ടം പോലീസ് സ്റ്റേഷൻ SHO ബിനു ,S I അജയകുമാർ,
SI ചാക്കോ SCPO ജോസ് CPO മാരായ അരുൺ കൃഷ്ണ സാഗർ , അരുൺ എന്നിവർ ചേർന്നാണ് വാഹനവും പ്രതിയേയും കസ്റ്റഡിയിൽ എടുത്തത്