കാലാവസ്ഥ
മെയ് ഇരുപതോടെ കേരളത്തിൽ കാലവർഷത്തിന് സാധ്യത..


തിരുവനന്തപുരം:
സംസ്ഥാനത്ത് ഇക്കുറി കാലവര്‍ഷം നേരത്തേ എത്തുമെന്ന് സൂചന.മെയ് 20നു ശേഷം മഴ ശക്തമായി കാലവര്‍ഷത്തിന് തുടക്കം കുറിക്കാനാണ് സാധ്യത.മധ്യ–- വടക്കന്‍ കേരളത്തില്‍ സാധാരണ മഴയും തെക്കന്‍ കേരളത്തില്‍ സാധാരണയില്‍ കുറഞ്ഞ മഴയുമാണ് ആദ്യഘട്ട പ്രവചനം.
ഇത്തവണ ശക്തമായ വേനല്‍ മഴയാണ് കേരളത്തിൽ ലഭിച്ചത്.
മാര്‍ച്ചില്‍ ആരംഭിച്ച സീസണില്‍ ഇന്നലെ വരെ 77 ശതമാനം അധികമഴ ലഭിച്ചു. 133.3 മില്ലി ലിറ്റര് മഴ ലഭിക്കേണ്ടിടത്ത് 236 മി.ലി മഴ ലഭിച്ചു.എല്ലാ ജില്ലയിലും അധിക മഴയുണ്ടായി.ഏറ്റവും കൂടുതൽ മഴ ലഭിച്ചത് പത്തനംതിട്ടയിലായിരുന്നു.