നാട്ടുവാര്‍ത്തകള്‍
കട്ടപ്പന -കുട്ടിക്കാനം സംസ്ഥന പാതയിൽ സ്കൂൾകവലക്ക് സമീപം സംരക്ഷണ ഭിത്തി ഇടിഞ്ഞു.


കട്ടപ്പന -കുട്ടിക്കാനം സംസ്ഥന പാതയിൽ സ്കൂൾകവലക്ക് സമീപം സംരക്ഷണ ഭിത്തി ഇടിഞ്ഞു. കട്ടപ്പന-പള്ളിക്കവല ബൈപാസ് റോഡിലേക്ക് ആണ് സംസ്ഥാന പാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞത് പാതയിൽ അപകട സാധ്യത ഏറെയുള്ള ഭാഗത്താണ് നാലു മീറ്ററോളം നീളത്തിൽ സംരക്ഷണ ഭിത്തി തകർന്നത്. കഴിഞ്ഞ ദിവസം ബെപാസ്സ് റോഡിന്റെ പമ്പ് ഹൌസ് ഭാഗത്തു സംരക്ഷണ ഭിത്തിയുടെ ഒരു ഭാഗം ഇടിഞ്ഞു പാത അപകടാവസ്ഥയിലായിരുന്നു.
സംഭവത്തിന്റെ ഗൗരവം മാധ്യമങ്ങൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. ദിവസവും ഭാര വാഹനങ്ങൾ ഉൾപ്പെടെ ആയിരകണക്കിനു വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. പാതയിൽ വാഹനങ്ങളുടെ ബാഹുല്യം അടുത്ത നാളിൽ വൻതോതിൽ വർധിച്ചതും ബെപാസ്സ്‌ന്റെ സ്കൂൾ കവല ഭാഗത്തെ വീതി കുറവും സിഗ്നൽ ബോർഡുകളുടെ അഭാവം മൂലം അപകടങ്ങളും ഗതാഗതക്കുരുക്കും പതിവാണ്.