നാട്ടുവാര്‍ത്തകള്‍
കിണറ്റിൽവീണ കാട്ടുപോത്തിനെ വനപാലകർ രക്ഷപ്പെടുത്തി


വണ്ണപ്പുറം: കിണറ്റിൽവീണ കാട്ടുപോത്തിനെ വനപാലകർ രക്ഷപ്പെടുത്തി. വണ്ണപ്പുറം പഞ്ചായത്ത് ഒമ്പതാംവാർഡ് ദര്‍ഭത്തട്ടി ഭാഗത്ത് ബുധനാഴ്ച വെളുപ്പിനാണ് പോത്ത് കിണറ്റില്‍ വീണതെന്നു കരുതുന്നു. രാവിലെ പട്ടിയുടെ തുടര്‍ച്ചയായ കുരകേട്ട് സമീപവാസികള്‍ അന്വേഷിച്ചെത്തിയപ്പോഴാണ് പോത്തിനെ കാണുന്നത്.
നാട്ടുകാര്‍ വിവരം പഞ്ചായത്ത് അംഗം രാജീവ് ഭാസ്‌കരനെ അറിയിച്ചു. തുടര്‍ന്ന് വനംവകുപ്പിനെയും പൊലീസിനെയും അറിയിച്ചു. ഡി.എഫ്.ഒ നിര്‍ദേശം നല്‍കിയതിനെ തുടർന്ന് കിണറിൻെറ അരിക് ജെ.സി.ബി ഉപയോഗിച്ച് ഇടിച്ചുനിരത്തി. ഇതോടെ കരക്കുകയറിയ പോത്ത് സമീപത്തെ തേക്കിന്‍ കൂപ്പിലേക്ക് കയറിപ്പോയി