പൂർവ്വവിദ്യാർത്ഥി സംഗമം സ്മൃതിക 2k26 പെരുവന്താനം സെന്റ് ആന്റണീസ് കോളേജിൽ

പെരുവന്താനം സെന്റ് ആന്റണീസ് കോളേജിലെ പൂർവ്വവിദ്യാർത്ഥി സംഗമം ‘സ്മൃതിക’ എന്ന പേരിൽ ജനുവരി 25 ഞായർ രാവിലെ 10 മണി മുതൽ സംഘടിപ്പിക്കുന്നു. സമ്മേളനത്തിൽ ഇക്കഴിഞ്ഞ ത്രിതല പഞ്ചായത്തിൽ വിജയം കൈവരിച്ച് ഏലപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആയി തെരെഞ്ഞടുക്കപ്പെട്ട പൂർവ്വവിദ്യാർത്ഥിയായ ഉമർ ഫാറൂഖിനെ ആദരിക്കും. വിവിധ തലങ്ങളിൽ ഉയർന്ന വിജയം കൈവരിച്ചവരെയും ആദരിക്കും. തുടർന്ന് പൂർവ്വവിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ ഉണ്ടായിരിക്കും. സമ്മേളനത്തിന് കോളേജ് പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളി, കോളേജ് സെക്രട്ടറി റ്റിജോമോന്‍ ജേക്കബ്, വൈസ് പ്രിൻസിപ്പൽമാരായ സുപർണ്ണ രാജു , രതീഷ് പി ആർ, ജിന്റുമോള്‍ ജോൺ, നൈസ് ജോസ്, അഞ്ജലി ആർ നായർ, ഷാന്റിമോൾ എസ്, ഡോ. ഷിജിമോള്‍ തോമസ്, ബിന്ദു പി ആര്, ബീന പി ആര്, പ്രെയിസി ആന്റണീ, ജസ്റ്റിൻ ജോസ്, അജിത് എ, ജെസ്മി ജോർജ് തുടങ്ങിയവർ നേതൃത്വം നൽകും.









































































