നാട്ടുവാര്‍ത്തകള്‍
പീരുമേട് പുല്ലുപാറയ്ക്ക് സമീപം നിയന്ത്രണം വിട്ട വാഹനം തലകീഴായി മറിഞ്ഞു.

വാഹനത്തിലുണ്ടായിരുന്ന ഒരു കുടുംബത്തിലെ നാലംഗസംഘം അത്ഭുതകരമായി രക്ഷപ്പെട്ടു.
ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണം
ഇന്നലെ രാവിലെ കോട്ടയത്തുനിന്നും കട്ടപ്പനയിലേക്ക് വരികയായിരുന്നു സ്വിഫ്റ്റ് ഡിസയർ കാർ ആണ് പീരുമേട് പുല്ലുപാറക്ക് സമീപം നിയന്ത്രണം വിട്ട് മറിഞ്ഞത് .കയറ്റം കേറി വരുന്ന വഴിയിൽ വളവ് തിരിക്കുന്ന ഡ്രൈവർ ഉറങ്ങിപ്പോകും വാഹനങ്ങൾ കുഴിയിലേക്ക് പോകാതിരിക്കാൻ സ്ഥാപിച്ചിരിക്കുന്ന വീപ്പക്കുറ്റി ഇടുകയും ചെയ്തു .ഇതോടെ ഞെട്ടിയുണർന്ന ഡ്രൈവർ വാഹനം പെട്ടെന്ന് വെട്ടിച്ചു മാറ്റുന്നതിനിടെ നിയന്ത്രണംവിട്ട് തലകിഴായി മറിയുകയായിരുന്നു. ഇങ്ങനെ സംഭവിച്ചായിരുന്നെങ്കിൽ 500 അടിഓളം താഴ്ചയിലേക്ക് ആകും വാഹനംപോകുക.
തുടർന്ന് പീരുമേട് പോലീസും ഹൈവേ പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. യാത്രക്കാർക്ക് സാരമായ പരിക്ക് മാത്രമാണ് ഉണ്ടായിരുന്നത്.