പ്രധാന വാര്‍ത്തകള്‍
ആനയെ വകവയ്ക്കാതെ യാത്ര; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്മറയൂർ –ഉദുമൽപേട്ട റോഡിലൂടെ യുവാക്കൾ ബൈക്കിൽ പോകുന്നതിനിടെ കാട്ടാന തുരത്തുന്നതിന്റെ ദൃശ്യങ്ങൾ.
മറയൂർ ∙ കാട്ടാനയുടെ ആക്രമണത്തിൽനിന്നു യുവാക്കൾ രക്ഷപ്പെട്ടതു തലനാരിഴയ്ക്ക്. റോഡിൽ ആന നിൽക്കുന്നതു കണ്ടിട്ടും സമീപത്തുകൂടെ കടന്നുപോകാൻ ശ്രമിക്കുന്നതിനിടയിലാണ് ആന യുവാക്കൾക്കു നേരെ തിരിഞ്ഞത്. aമറയൂർ– ഉദുമൽപേട്ട അന്തർ സംസ്ഥാന പാതയിൽ ആനമല കടുവ സങ്കേതത്തിലൂടെയുള്ള റോഡിൽ രാവിലെ 7.30ന് ആണു സംഭവം.
ആന മാറിയിട്ടേ പോകാവൂ എന്നു നാട്ടുകാർ മുന്നറിയിപ്പ് നൽകിയെങ്കിലും വകവയ്ക്കാതെ ബൈക്കിൽ പോയ 2 പേരാണ് പെട്ടത്. ബൈക്ക് വെട്ടിച്ച് റോഡിൽ നിന്നിറക്കി ഓടിച്ചു പോയതിനാൽ രക്ഷപ്പെട്ടു. യുവാക്കളെ 100 മീറ്റർ ദൂരം വരെ ആന പിന്തുടർന്നു.വേനൽ കടുത്തതോടെ കാട്ടാനകൾ ഉൾപ്പെടെ വന്യമൃഗങ്ങൾ റോഡിലൂടെ സഞ്ചരിക്കുന്നത് പതിവാണ്. റോഡിൽ വന്യമൃഗങ്ങൾ ഉണ്ടെങ്കിൽ ശ്രദ്ധിച്ചു വേണം യാത്ര ചെയ്യാനെന്നു വനം വകുപ്പ് മുന്നറിയിപ്പ് നൽകി