ഓള്‍ കേരള ടെയിലേഴ്‌സ് അസോസിയേഷന്‍ ജില്ല കണ്‍വന്‍ഷന്‍ ഏലപ്പാറ അല്‍ഫോന്‍സ ഓഡിറ്റോറിയത്തില്‍ നടന്നു

തൊഴില്‍ സംരക്ഷണത്തിന് ഊന്നല്‍ നല്‍കി പരിശീലനം,ഉല്‍പ്പാദനം,വിപണനം,ക്ഷേമം,എന്നലക്ഷ്യത്തിലേക്ക് എത്തിച്ചേരാന്‍ സംഘടനക്ക് കഴിഞ്ഞു എന്നതിന്റെ ഉദാഹരണമാണ് പരിശീലനം ലഭിച്ച വിദഗ്ധ തൊഴിലാളികള്‍ നിറര്‍മിക്കുന്ന ടെയ്‌ലര്‍ ടച്ച്് എന്ന ബ്രാന്‍ഡില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും വിപണനം നടത്തുന്നതിലൂടെ ലഭിക്കുന്ന ലാഭം ഉപയോഗിച്ച് കാന്‍സര്‍ ബാധിച്ച് കീമോ ചെയ്യുന്ന അംഗങ്ങള്‍ക്കും ഡയാലിസിസ് ചെയ്യുന്ന അംഗങ്ങള്‍ക്കും,മറ്റ് രോഗങ്ങള്‍ ബാധിച്ച് തൊഴില്‍ ചെയ്യാനാവാത്ത കിടപ്പ് രോഗികള്‍ക്കും ചികിത്സാ സഹായം നല്‍കുന്നത് ക്ഷേമം എന്ന ലക്ഷ്യത്തിലേക്ക് നമുക്ക് എത്തിച്ചേരാന്‍ കഴിഞ്ഞതിന്റെ ഉദാഹരണമാണ്.കുടാതെ പരിശീലനഗ ലഭിക്കുന്ന തൊഴിലാളികള്‍ക്ക്് വിവിധ സ്ഥാപനങ്ങളുടെ സി.എസ്.ആര്‍.ഫണ്ടു വളിലഭിക്കുന്ന തുക ഉപയോഗിച്ച്് പവറ മിഷനുകഹ പുറണ്ണമായും സൗജന്യമായി കൊടുക്കുന്നതിനും നമുക്ക് കഴിയുന്നു.2031 ല്‍ സംഘടന വിഭാവനം ചെയ്യുന്ന പതിനായിരം തൊളിലാളികളിലും ആനുകുല്യം എത്തിക്കുക എന്നലക്ഷ്യം പൂറര്‍ത്തീകരിക്കും എന്ന് കണവന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസ്ഥാന സെക്രട്ടറി സജീവന്‍ പറഞ്ഞു.ജില്ല പ്രസിഡന്റ് കെ.വി.രാജു. അധ്യക്ഷത വഹിച്ചു.ജില്ല സെരകട്ടറി ബി.മനോഹരന്‍ പ്രവര്‍ത്തന റിേപ്പാര്‍ട്ടും,സംസ്ഥാന കമ്മറ്റിയംഗം എസ്.ഷാജി സംഘടന റിപ്പോര്‍ട്ടും ട്രഷറര്‍ ടികെ. സുനില്‍കുമാര്‍ വരവ് ചെലവ് കണക്കുകളും അവതരിപ്പിസ്ത്രി തൊഴിലാളികള്‍ക്ക്
നലകിവരുന്ന പ്രസവ ആനുകുല്യം 15000 രൂപ കുടിശികയുള്ളത് അടിയന്തിരമായി നലകണമെന്നും ഈ ആനുകൂല്യം ഒറ്റ തവണയായി തൊളിലാളികള്‍ക്ക് ലഭിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും സ്‌കൂളുകള്‍ തുറക്കാന്‍ പോകുന്ന സാഹചര്യത്തില്‍ കേരളത്തില്‍ വര്‍ധിച്ചു വരുന്ന തെരുവു നായ ശല്യത്തിനും അതേപോലെ കര്‍ഷകരും കറഷക തൊഴിലാളികളും നേരിടുന്ന വന്യമൃഗ ശല്യതഎ്തിനുഗ ശാശ്വത പരിഹാരം കേരന്ദ്ര സംസ്ഥാന ഗവ.കളോടും കേരള തയ്യല്‍ തൊഴിലാളി ക്ഷേമ നിധി ബോര്‍ഡിനോടും കണ്‍വന്‍ഷന ആവശയ്യപ്പെട്ടു.ജില്ല ഭാരവാഹികളായ അന്നമ്മ എ.വി,ലിസമ്മകുരുവിള,ഒ.ആര്‍.ശശിധരന്‍,രക്‌ന്മ്മ ഗോപിനാഥ്, വി.വി.സൗദാമിനി,ഏലിയാമ്മ വി.സി.എന്നിവര്‍ നേതൃതവം നലല്‍കി.ഏലപ്പാറ ഏരിയ സെ്രകട്ടറി മോളിക്കുട്ടി വര്‍ഗീസ് സ്വാഗതവും, പ്രസിഡന്റ് ശാരദാമണി കൃതഞ്ജതയും പറഞ്ഞു.






































































































