ജീപ്പ് സഫാരി നിരോധനം; പ്രതിഷേധം അതിശക്തം

ഇടുക്കി ജില്ലയിലെ ജീപ്പ് സഫാരികൾക്ക് ജില്ലാ കളക്ടർ നിരോധനം ഏർപ്പെടുത്തിയതിന് എതിരെ പ്രതിഷേധം അതി ശക്തം.
ജീപ്പ് സഫാരിയും ഓഫ്-റോഡ് സഫാരികളും ഉൾപ്പെടെയാണു ഞായറാഴ്ച രാത്രിയോടെ നിരോധിച്ച് ഉത്തരവിറക്കിയത്.
തുടരെയുണ്ടാകുന്ന അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് നിരോധനം എന്നാണ് ജില്ലാ ഭരണകൂടം വ്യക്തമാക്കുന്നത്.
എന്നാൽ നിരോധനത്തിന് എതിരെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പ്രതിഷേധം ശക്തമാണ് . ആയിരക്കണക്കിന് തൊഴിലാളികളാണ് ഇടുക്കിയിലെ വിനോദ സഞ്ചാര കേന്ദ്രസർഗസലിൽ ഉള്ളത്.
കുമളി, വണ്ടിപ്പെരിയാർ, മറയൂർ, മൂന്നാർ, വട്ടവട, വാഗമൺ, രാമക്കൽമേട് എന്നിവിടങ്ങളിൽ ആണ് ജീപ്പ് സഫാരി നടത്തുന്നത്. ഇവർ വിവിധ യൂണിയനുകളുടെ നേതൃത്വത്തിൽ പ്രാദേശികമായി പ്രതിഷേധങ്ങൾക്ക് തുടക്കമിട്ടുകഴിഞ്ഞു.
സുരക്ഷ ഉറപ്പാക്കി ജീപ്പ് സഫാരി തുടരാൻ അനുവദിക്കണമെന്നാണ് യൂണിയനുകളുടെ ആവശ്യം . നിരോധനം ജില്ലയിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് യൂണിയൻ നേതാക്കൾ പ്രതികരിച്ചു.
നിരോധനം തുടർന്നാൽ തൊഴിലാളികളുടെ നേതൃത്വത്തിൽ കളക്ടറേറ്റ് മാർച്ച് ഉൾപ്പെടെ നടത്താനാണ് തൊഴിലാളി യൂണിയനുകളുടെ നീക്കം.
എന്നാൽ തുടർച്ചയായി ഉണ്ടാകുന്ന അപകടങ്ങളും മരണങ്ങളുമാണ് നിരോധനത്തിന് കാരണമായി പറയുന്നത്. ഒട്ടേറെ വാഹനങ്ങൾക്ക് കൃത്യമായ രേഖകളോ ഫിറ്റ്‌നസോ ഇല്ല എന്നതും കാരണമായി ചൂണ്ടിക്കാണിക്കുന്നു.









































































