പ്രധാന വാര്‍ത്തകള്‍
കൂടുതൽ ഇളവുകൾ; ഉല്‍സവങ്ങള്‍ക്ക് 1500 പേര്, അംഗന്‍വാടികള്‍ തിങ്കളാഴ്ച മുതൽ.
എല്ലാ മതപരമായ ഉത്സവാഘോഷങ്ങള്‍ക്കും പരമാവധി 1500 പേര്‍ക്ക് പങ്കെടുക്കാം. ആറ്റുകാല്‍ പൊങ്കാല വീട്ടില്‍ പരിമിതപ്പെടുത്തണം. അംഗനവാടികളും തിങ്കളാഴ്ച തുറക്കും. സംസ്ഥാനത്തെ ഉത്സവാഘോഷങ്ങള്‍ക്ക് കൂടുതല്‍ പേര്‍ക്ക് പങ്കെടുക്കാം. ആലുവാ ശിവരാത്രി, മാരാമണ്‍ കണ്വന്ഷന്, ആറ്റുകാല്‍ പൊങ്കാല ഉള്‍പ്പെടെയുളള എല്ലാ മതപരമായ ഉത്സവങ്ങള്‍ക്കും പരമാവധി 1500 പേരെ പങ്കെടുപ്പിക്കാം. കോവിഡ് വ്യാപനവും രോഗസ്ഥിരീകരണ നിരക്കും കുറഞ്ഞതോടെയാണ് കൂടുതല്‍ ഇളവുകള്‍ നല്‍കാനുളള സര്‍ക്കാര്‍ തീരുമാനം. 25 ചതുരശ്രഅടിയില്‍ ഒരാള്‍ എന്ന നിലയില്‍ ആളുകളുടെ എണ്ണം ജില്ലാ കലക്ടര്‍മാര്‍ക്ക് നിശ്ചയിക്കാം.