ഇടുക്കിഉടുമ്പന്ചോലതാലൂക്കുകള്തൊടുപുഴദേവികുളംനാട്ടുവാര്ത്തകള്പീരിമേട്
ഇടുക്കി ജില്ലയിലെ അഞ്ച് താലൂക്ക് ഓഫീസുകളും ഇനി കടലാസ് രഹിതം
ഇടുക്കി ജില്ലയിലെ അഞ്ച് താലൂക്ക് ഓഫീസുകളും ഇനി കടലാസ് രഹിതം. സേവനങ്ങള്‍ സുതാര്യവും സമയബന്ധിതവുമാക്കുക എന്ന ലക്ഷ്യത്തോടെ സെക്രട്ടേറിയറ്റിലടക്കം സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളില്‍ ഇ-ഓഫീസ് സംവിധാനം നടപ്പാക്കി വരുകയാണ്.
ആധുനിക സാങ്കേതികവിദ്യയുടെ ശരിയായ വിനിയോഗത്തിലൂടെ ഫയലുകളില്‍ തീരുമാനമെടുക്കുന്നതിലെ കാലതാമസം ഒഴിവാക്കുക എന്നതാണ് ഇ-ഓഫീസ് സംവിധാനത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്. നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്റര്‍ വികസിപ്പിച്ച സോഫ്റ്റ് വെയർ ഉപയോഗിച്ചാണ് പ്രവര്‍ത്തനം. പീരുമേട്, ഇടുക്കി, ദേവികുളം, ഉടുമ്പൻചോല, തൊടുപുഴ താലൂക്കുകളിലാണ് ഇ-ഓഫീസ് സംവിധാനം സജ്ജമാക്കിയത്.
ജില്ലാ കളക്ടറുടെ ചേമ്പറിൽ ചേർന്ന ഓൺലൈൻ ഉദ്ഘാടന യോഗത്തിൽ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ഷൈജു പി ജേക്കബ്, തഹസിൽദാർമാർ, താലൂക്ക് ഓഫീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.