6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Educationവിദ്യാഭ്യാസം

50% സീറ്റുകളിൽ സർക്കാർ ഫീസ്; സ്വകാര്യ മെഡിക്കൽ കോളജുകൾക്ക് മാർഗരേഖ



ന്യൂഡൽഹി∙ സ്വകാര്യ മെഡിക്കല്‍ കോളേജുകളിലെ എംബിബിഎസ്, മെഡിക്കല്‍ പിജി കോഴ്‌സുകളിലെ 50 ശതമാനം സീറ്റുകളുടെ ഫീസും മറ്റെല്ലാ ചാർജുകളും നിർണയിക്കുന്നതിനുള്ള മാർഗനിർദേശം നാഷനൽ മെഡിക്കൽ കമ്മിഷൻ (എൻഎംസി) പുറത്തിറക്കി. സ്വകാര്യ മെഡിക്കൽ കോളജിലെയും ഡീംഡ് സർവകലാശാലകളിലെയും 50 ശതമാനം സീറ്റുകളിലെ ഫീസും ആ സംസ്ഥാനത്തെയോ കേന്ദ്രഭരണ പ്രദേശത്തെയോ സർക്കാർ മെഡിക്കൽ കോളജിലെ ഫീസിന് തുല്യമായിരിക്കണമെന്ന് മാർഗനിർദേശത്തിൽ പറയുന്നു.

സര്‍ക്കാര്‍ ക്വാട്ടയില്‍ പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ഥികള്‍ക്കായിരിക്കും ഇളവ് ലഭിക്കുക. സര്‍ക്കാര്‍ ക്വാട്ട ആകെ സീറ്റിന്‍റെ 50 ശതമാനത്തില്‍ താഴെയാണെങ്കില്‍ മെറിറ്റിന്‍റെ അടിസ്ഥാനത്തില്‍ ഇളവ് നല്‍കണം. ഒരു വിധത്തിലുള്ള ക്യാപിറ്റേഷന്‍ ഫീസും അനുവദില്ല. സ്ഥാപനത്തിന്‍റെ പ്രവര്‍ത്തന ചെലവിനെ അടിസ്ഥാനമാക്കിയായിരിക്കണം ഫീസ് നിശ്ചയിക്കുന്നതെന്നും മാര്‍ഗരേഖയില്‍ പറയുന്നു.

English Summary: Fees Of 50% Seats In Private Medical Colleges To Be At Par With Government College: NMC










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!