പുല്ലുമേട് – പാറമേട് -കന്നിക്കൽ കുടിവെള്ള പദ്ധതി യഥാർത്ഥ്യമായി .ആശ്വാസത്തോടെ 42 കുടുംബങ്ങൾ
കട്ടപ്പന : അയ്യപ്പൻകോവിൽ ഗ്രാമ പഞ്ചായത്തിലെ പുല്ലുമേട് – പാറമേട് – കന്നിക്കൽ പ്രദേശത്തെ ജനങ്ങളുടെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമായി. കട്ടപ്പന ബ്ലോക്ക് പഞ്ചായത്തും അയ്യപ്പ കോവിൽ പഞ്ചായത്തും സംയുക്തമായി 10,54,031 രൂപ ചിലവഴിച്ച് കുടിവെള്ള പദ്ധതി യാഥാർത്ഥ്യമാക്കി.വേനൽ കാലമായാൽ കുടിവെള്ള ക്ഷാമം രൂക്ഷമാകുന്ന മേഖലയാണ് പല്ലുമേട് . എഴുപതോളം കുടുംബങ്ങളാണ് സ്ഥിരമായി കുടിവെള്ള പ്രശ്നം അനുഭവിച്ചിരുന്നത്. ഈ സാഹചര്യം മനസ്സിലാക്കിയാണ് കട്ടപ്പന ബ്ലോക്ക് പഞ്ചായത്തംഗം ഷൈലാ വിനോദ് നീർത്തട പദ്ധതിയിൽ ഉൾപ്പെടുത്തി കുടിവെള്ള പദ്ധതിയ്ക്ക് ആരംഭിച്ചത്.പദ്ധതി പ്രകാരം ടാങ്ക് നിർമ്മിക്കാനായി 8,44,031 രൂപയും നിലവിലുണ്ടായിരുന്ന കുളം നവീകരിക്കാൻ 60,000 രൂപയും അനുവദിച്ചു.അയ്യപ്പൻ കോവിൽ ഗ്രാമ പഞ്ചായത്താണ് പമ്പിംഗ് ലൈനുകൾ സ്ഥാപിച്ചത്. ഇതിനായി 1,50,000 രൂപയും വിനിയോഗിച്ചു. സ്ഥലവാസികൾ സൗജന്യമായി വിട്ടു നൽകിയ സ്ഥലത്ത് 1 ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള ടാങ്കും സമീപത്ത് മറ്റൊരു ടാങ്കും നിർമ്മിക്കുകയും ചെയ്തു. വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ച കുളത്തിൽ നിന്ന് വെള്ളം പമ്പു ചെയ്യുവാനായി മോട്ടോറും വാങ്ങിയിരുന്നു.ആ പദ്ധതിയുടെ ടാങ്കും പുതിയ പദ്ധതിയുടെ ഭാഗമാക്കിയിട്ടുണ്ട്.ടാങ്കിൽ നിന്ന് വീടുകളിലേക്ക് വെള്ളം എത്തിക്കുന്ന ചിലവ് ഓരോ കുടുമ്പങ്ങളും നൽകും.പുതിയ പദ്ധതിയുടെ ടാങ്കിൽ നിന്ന് 42 കുടുംങ്ങൾക്കും ആവശ്യമായ കുടിവെള്ളം ലഭിച്ചു തുടങ്ങി. പൂർത്തീകരിച്ച പദ്ധതിയുടെ ഉദ്ഘാടനം കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസുകുട്ടി കണ്ണ മുണ്ടയിൽ നിർവ്വഹിച്ചു.വീടുകളിലേക്ക് വെളളമെത്തിക്കുന്ന പൈപ്പ് ലൈൻ കണക്ഷന്റെ ഉദ്ഘാടനം അയ്യപ്പൻ കോവിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നിഷാമോൾ ബിനോജ് നിർവ്വഹിച്ചു. ഉദ്ഘാടന യോഗത്തിൽ കട്ടപ്പന ബ്ലോക്ക് പഞ്ചായത്തംഗം ഷൈലാ വിനോദ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോമോൻ വെട്ടിക്കാല,പഞ്ചായത്ത് അംഗങ്ങളായ സെൽവകുമാർ ,ലിസി കുര്യാക്കോസ്, കട്ടപ്പന ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ ധനേഷ് ,കുടിവെള്ള പദ്ധതി കൺവീനർ ഷംസുദ്ദീൻ എന്നിവർ പ്രസംഗിച്ചു.