നാട്ടുവാര്‍ത്തകള്‍
ജില്ലാ ആശുപത്രിയില്‍ വിവിധ ഒഴിവുകളില്‍ വാക് ഇന്‍ ഇന്റര്‍വ്യൂ
ഇടുക്കി ജില്ലാ ആശുപത്രിയില്‍ വിവിധ ഒഴിവുകളില്‍ വാക് ഇന്‍ ഇന്റര്‍വ്യൂ. എന്‍ എച്ച് എം മാനദണ്ഡങ്ങള്‍ക്കനുസരിച്ചു വേതന അടിസ്ഥാനത്തില്‍ മെഡിക്കല്‍ ആഫിസര്‍ – 10 , ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍- 5, റിസര്‍ച്ച് ഓഫീസര്‍ -1 (എംഎസ് സി ലൈഫ് സയന്‍സ് ), ലാബ് ടെക്നീഷ്യന് -7, ലാബ് അസിസ്റ്റന്റ് -2 എന്നീ തസ്തികകളിലേക്ക് ഫെബ്രുവരി 3 ന് രാവിലെ 11.30 ന് ഇടുക്കി ജില്ലാ ആശുപത്രിയില്‍ വച്ച് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തും.
മുന്‍പ് കോവിഡ് ബ്രിഗേഡിലും കോവിഡ് ചികിത്സാകേന്ദ്രങ്ങളിലും പ്രവര്‍ത്തിച്ചവര്‍ക്ക് മുന്‍ഗണന. താല്‍പ്പര്യം ഉള്ളവര്‍ അന്നേ ദിവസം ഒര്‍ജിനല്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുമായി എത്തിച്ചേരണം. നിയമനം 2022 മാര്‍ച്ച് 31 വരെയായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862 232474.