കട്ടപ്പനയിലെ വിവിധ റോഡുകൾ ഉദ്ഘാടനം ചെയ്തു.
കട്ടപ്പന: നിര്‍മ്മാണം പൂര്‍ത്തീകരിച്ച കട്ടപ്പന മിനി സിവില്‍ സ്റ്റേഷന് റോഡ്, കട്ടപ്പന പള്ളിക്കവല ഓസാനം പടി – ഓക്സീലിയം പടി റോഡ് എന്നിവയുടെ ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിന് നിര്‍വ്വഹിച്ചു.10 ലക്ഷം രൂപ എംഎല്‍എ ഫണ്ട് വിനിയോഗിച്ചാണ് മിനി സിവില്‍ സ്റ്റേഷനിലേയ്ക്കുള്ള 163 മീറ്റര്‍ റോഡ് കോണ്‍ക്രീറ്റിങ് പൂര്‍ത്തീകരിച്ച് സഞ്ചാരയോഗ്യമാക്കിയത്. വാര്‍ഡ് കൗണ്‍സിലര്‍ ഷാജി കൂത്തോടിയില്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സെയ്തലവി മങ്ങാട്ടുപറമ്ബന് സ്വാഗതം പറഞ്ഞു. . വിവിധ രാഷ്ട്രീയ സംഘടനാ പ്രതിനിധികള്‍ പങ്കെടുത്തു. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് റോഷി അഗസ്റ്റിന് എം എല്‍ എ യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും അനുവദിച്ച ഫണ്ട് ഉപയോഗിച്ചാണ് 280 മീറ്റര്‍ കട്ടപ്പന പള്ളിക്കവല ഓസാനം പടി – ഓക്സീലിയം പടി റോഡിന്റെ ടാറിംഗും പൂര്‍ത്തീകരിച്ചത്. കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയിലേക്കും വിവിധ വിദ്യാലയങ്ങളിലേക്കും വളരെ എളുപ്പത്തില്‍ എത്താന്‍ കഴിയുന്ന റോഡാണ് ഇത്. പ്രദേശവാസികള്‍ സൗജന്യമായി സ്ഥലം നല്‍കിയതോടെയാണ് റോഡ് നിര്‍മ്മാണം ആരംഭിച്ചത്. കട്ടപ്പന ടൗണിലെ ഗതഗത കുരുക്കിന് റോഡ് പൂര്‍ത്തീകരിച്ചതോടെ പരിഹാരമായി. വാര്‍ഡ് കൗണ്‍സിലര്‍ സോണിയ ജെയ്ബി അദ്ധ്യക്ഷത വഹിച്ചു.
.