നാട്ടുവാര്‍ത്തകള്‍
നാട്ടിൽ സംരംഭങ്ങൾ തുടങ്ങാം; 30 ലക്ഷം വരെ പ്രവാസി വായ്പകൾക്ക് അപേക്ഷിക്കാം
തിരുവനന്തപുരം∙ നോർക്ക പ്രവാസി സംരംഭകത്വ സഹായ പദ്ധതിയായ നോർക്ക പ്രോജക്റ്റ് ഫോർ റിട്ടേൺഡ് എമിഗ്രന്റ്സ് (എൻഡിപിആർഎം) വഴി 30 ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് അപേക്ഷ ക്ഷണിച്ചു. 15% മൂലധന സബ്സിഡിയും (പരമാവധി 3 ലക്ഷം രൂപ) 3% പലിശ സബ്സിഡിയും നൽകുന്ന ഈ പദ്ധതി വഴി ഇതുവരെ 520 പ്രവാസികൾ നാട്ടിൽ സംരംഭങ്ങൾ തുടങ്ങി.
10 കോടി രൂപ ഈ സംരംഭങ്ങൾക്കു സബ്സിഡി ഇനത്തിൽ അനുവദിച്ചു. 2 വർഷത്തിലധികം വിദേശത്തു ജോലി ചെയ്ത ശേഷം മടങ്ങിയെത്തി നാട്ടിൽ സ്ഥിര താമസമാക്കിയവർക്ക് അപേക്ഷിക്കാം. 16 ധനകാര്യ സ്ഥാപനങ്ങളുടെ 6000 ശാഖകൾ വഴി വായ്പ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് www.norkaroots.org