Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

കൊലയും മറുകൊലയും; എസ്ഡിപിഐ നേതാവ് കൊല്ലപ്പെട്ടതിന് പിന്നാലെ ബിജെപി നേതാവും വെട്ടേറ്റ് കൊല്ലപ്പെട്ടു



കൊലയും മറുകൊലയും. എസ്ഡിപിഐ നേതാവ് കൊല്ലപ്പെട്ടതിന് പിന്നാലെ ബിജെപി നേതാവും വെട്ടേറ്റ് കൊല്ലപ്പെട്ടു. ആലപ്പുഴയിൽ ബിജെപി പ്രവർത്തകനെ വീട്ടിൽ കയറിയാണ് വെട്ടിക്കൊലപ്പെടുത്തിയത്.ബിജെപി ഒ ബി സി മോർച്ച സംസ്ഥാന സെക്രട്ടറിയാണ് രഞ്ജിത്ത് ആണ് വെട്ടേറ്റ് കൊല്ലപ്പെട്ടത്. വെള്ളക്കിണറിലെ വീട്ടിൽ ഇന്ന് രാവിലെയാണ് സംഭവം.അതേസമയം ആലപ്പുഴയില്‍ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാന്‍ ആണ് നേരത്തെ കൊല്ലപ്പെട്ടത്.

ഷാന്‍ സഞ്ചരിച്ച ബൈക്ക് ഇടിച്ചു വീഴ്ത്തിയ ശേഷം ഒരുസംഘം വെട്ടിക്കൊല്ലുകയായിരുന്നുശനിയാഴ്‌ച രാത്രി ഏഴരയോടെ മണ്ണഞ്ചേരി കുപ്പേഴം ജങ്‌ഷനിലായിരുന്നു സംഭവം. വീട്ടിലേക്ക് സ്‌കൂട്ടറിൽ പോകുകയായിരുന്ന ഷാനിന്റെ പിന്നിൽ കാർ ഇടിപ്പിച്ചു വീഴ്‌ത്തി. റോഡിൽ വീണ ഇയാളെ കാറിൽ നിന്നിറങ്ങിയ നാലോളം പേർ ചേർന്ന്‌ വെട്ടുകയായിരുന്നു.കൈ -കാലുകൾക്കും വയറിനും തലയ്‌ക്കും ഗുരുതരമായി വെട്ടേറ്റ ഷാനിനെ ആദ്യം ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട്‌ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയെങ്കിലും അർധരാത്രിയോടെ മരിച്ചു. വെട്ടേറ്റ ഷാനിനെ നാട്ടുകാരാണ്‌ ആശുപത്രിയിൽ എത്തിച്ചത്ആക്രമണ ദൃശ്യങ്ങൾ തൊട്ടടുത്ത വീട്ടിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്‌. അതേസമയം അക്രമത്തിന്‌ പിന്നിൽ ആർഎസ്‌എസ്‌ ആണെന്ന്‌ എസ്‌ഡിപിഐ ആരോപിച്ചു.

സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്നും സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി പ്രസ്‌താവനയിൽ പറഞ്ഞു.ആലപ്പുഴ ഡിവൈഎസ്‌പി എം ജയരാജിന്റെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്ഥലത്ത്‌ ക്യാമ്പ് ചെയ്യുന്നുണ്ട്. അക്രമിസംഘം എത്തിയ എറണാകുളം രജിസ്‌ട്രേഷനിലുള്ള കാർ പൊലീസ്‌ കണ്ടെത്തിയെന്നാണ്‌ സൂചന. ഷാനിന്റെ ഭാര്യ : ഫൻസില. മക്കൾ: ഹിബാഫാത്തിമ, ഫിദ ഫാത്തിമ.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!