കേരളത്തിൽ ഏറ്റവും കൂടുതൽ മദ്യപാനികൾ ആലപ്പുഴ ജില്ലയിൽ,കുറവ് മലപ്പുറത്ത്
ദേശീയ കുടുംബാരോഗ്യ സര്‍വേ പ്രകാരം മദ്യപിക്കുന്നവരുടെ ദേശീയ ശരാശരിയേക്കാള്‍ കൂടുതല്‍ മദ്യ ഉപയോഗം കേരളത്തില്‍ നടക്കുന്നതായി കണ്ടെത്തല്‍.കേരളത്തിലെ ഗ്രാമീണ മേഖലയില്‍ 18.7 ശതമാനം പുരുഷന്മാരും, നഗര മേഖലയില്‍ 21 ശതമാനം പുരുഷന്മാരും മദ്യപിക്കുന്നുവെന്നാണ് സര്‍വേ കണ്ടെത്തുന്നത്.ദേശീയ തലത്തില്‍ 15 വയസിന് മുകളിലുള്ള മദ്യപിക്കുന്നവരുടെ ശരാശരി എണ്ണം 18.8 ആണെങ്കില്‍ കേരളത്തില്‍ അത് 19.9 ആണെന്ന് സര്‍വേ പറയുന്നു. കേരളത്തിലെ പതിനാല് ജില്ലകളില്‍ ആലപ്പുഴ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ മദ്യപിക്കുന്നവര്‍ ഉള്ളത് എന്നാണ് സര്‍വേയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ജനസംഖ്യ അനുപാതത്തില്‍ നോക്കിയാല്‍ ആലപ്പുഴയിലാണ് മദ്യപാനികളുടെ എണ്ണം കൂടുതല്‍. പുരുഷന്മാര്ക്കിടയില് 29 ശതമാനം പേര് ആലപ്പുഴയില്‍ മദ്യപിക്കും എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അതേ സമയം ആലപ്പുഴയിലെ സ്ത്രീകള്‍ക്കിടയില്‍ വെറും 0.2 ശതമാനത്തിന് മാത്രമേ മദ്യപാന ശീലം ഉള്ളുവെന്നും സര്‍വേ അടിവരയിടുന്നു.