നാട്ടുവാര്‍ത്തകള്‍
മുന്നറിയിപ്പില്ലാതെ ഡാം തുറന്നതിൽ തമിഴ്നാടിനെ എതിർപ്പറിയിച്ച് കേരളം; ജലകമ്മീഷനിലും പരാതിപ്പെടും
തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടിൽനിന്ന് മുന്നറിയിപ്പില്ലാതെ രാത്രി ജലം തുറന്നു വിട്ടതിലുള്ള പ്രതിഷേധം കേന്ദ്ര ജല കമ്മീഷനെയും മേൽനോട്ട സമിതി ചെയർമാനെയും തമിഴ്നാടിനെയും അറിയിക്കുമെന്ന് ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ. രാത്രികാലങ്ങളിൽ വെള്ളം തുറന്നു വിടുന്നത് ഒഴിവാക്കണം. ജലനിരപ്പ് 142 അടിയായാൽ പകൽ തന്നെ കൂടുതൽ വെള്ളം തുറന്നു വിടണം.രാത്രിയിൽ വെള്ളം ഒഴുക്കുന്ന സ്ഥിതി ഒട്ടും ഭൂഷണമല്ല
ഇരു സംസ്ഥാനങ്ങളും ചർച്ച ചെയ്തു പുതിയ അണക്കെട്ട് നിർമിക്കാനായി പരസ്പര സഹകരണത്തിനാണ് ശ്രമിക്കുന്നത്. തമിഴ്നാടുമായി തർക്കമില്ലെന്നും മന്ത്രി പറഞ്ഞു.