ഇരട്ടയാർ ഡാമിൽ കാണാതായ
വലിയതോവാള മന്നാക്കുടി പാറയിൽ ഹരികൃഷ്ണലാലിന്റെ മൃതദേഹം അഞ്ചുരുളി തടാകത്തിൽ നിന്നും ലഭിച്ചു.
ഇരട്ടയാർ ഡാമിൽ കാണാതായ
വലിയതോവാള മന്നാക്കുടി പാറയിൽ ഹരികൃഷ്ണലാലിന്റെ മൃതദേഹം അഞ്ചുരുളി തടാകത്തിൽ നിന്നും ലഭിച്ചു. പുലർച്ചെ മീൻ പിടിക്കാനെത്തിയവരാണ് മൃതദേഹം വെള്ളത്തിൽ ഒഴുകി നടക്കുന്നത് കണ്ടത്. നവംബർ ഒന്നാം തിയതിയാണ് യുവാവിനെ കാണാതായത്
കട്ടപ്പന: ഇരട്ടയാർ ഡാമിൽ വീണ് കാണാതായ വലിയതോവാള മന്നാക്കുടി പാറയിൽ ഹരികൃഷ്ണലാലിന്റെ ( 21 ) മൃതദേഹം പന്ത്രണ്ട് ദിവസങ്ങൾക്ക് ശേഷം അഞ്ചുരുളി തടാകത്തിൽ കണ്ടെത്തി.പുലർച്ചെ വല വീശാനെത്തിയവരാണ് മൃതദേഹം തടാകത്തിൽ ഒഴുകി നടക്കുന്നത് കണ്ടത്.തുടർന്ന് പോലീസിനെയും ഫയർ ഫോഴ്സിനെയും വിവരമറിയിക്കുകയായിരുന്നു. പ്രതികൂല കാലാവസ്ഥയെ തുടർന്ന് വൈകിയാണ് മൃതദേഹം കരയ്ക്കെത്തിച്ചത്.
ജീർണ്ണിച്ച അവസ്ഥയിലായിരുന്നതിനാൽ ബന്ധുക്കളെത്തിയാണ് മൃതദേഹം ഹരികൃഷ്ണന്റേതാണെന്ന് തിരിച്ചറിഞ്ഞത്. നവംബർ ഒന്നാം തിയതി രാത്രിയിലാണ് ഇരട്ടയാർ ഡാം സൈറ്റിൽ യുവാവിന്റെ ബൈക്കും, മൊബൈൽ ഫോണും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.ഡാമിൽ വീണിരിക്കാമെന്ന നിഗമനത്തിൽ ഫയർഫോഴ്സ് സംഘം പിറ്റേ ദിവസം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ഇരട്ടയാറ്റിൽ നിന്നും ഇടുക്കി ഡാമിലേയ്ക്ക് വെള്ളമെത്തിക്കുന്ന അഞ്ചുരുളി ടണൽ മുഖത്തും കഴിഞ്ഞ ബുധനും, വ്യാഴവും ഫയർ ഫോഴ്സ് സംഘം തിരച്ചിൽ നടത്തിയെങ്കിലും ജലനിരപ്പ് കൂടുതലായതിനാൽ ശ്രമം അവസാനിപ്പിച്ചിരുന്നു. കട്ടപ്പന ഡി വൈ എസ് പി വി .എ നിഷാദ്മോന്റെ നേതൃത്വത്തിലുള്ള സംഘം ഇൻക്വസ്റ്റ് നടത്തി. തുടർന്ന് പോസ്റ്റ് മോർട്ടത്തിനായി മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി..