San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-11-19 at 6.57.59 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

കൊലവിളി പ്രസംഗം, CPIM നേതാവ് ടി.ഐ മധുസൂദനനെതിരെ തുടർനടപടി വേണമെന്ന് നിർദേശം നൽകി രമേശ് ചെന്നിത്തല



സിപിഐഎം നേതാവ് ടി.ഐ. മധുസൂദനന്റെ കൊലവിളി പ്രസംഗത്തിനെതിരെ മുഹമ്മദ് ഷമ്മാസ് നൽകിയ പരാതിയിൽ തുടർനടപടിക്ക് നിർദ്ദേശം.ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ് തുടർനടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകിയത്. പരാതിയിൽ തുടർനടപടി സ്വീകരിക്കുന്നതിനായി കണ്ണൂർ ജില്ലാ പോലീസ് മേധാവിക്കാണ് (റൂറൽ) കൈമാറിയത്. പയ്യന്നൂർ പൊതുയോഗത്തിലെ കൊലവിളി, ഭീഷണി പരാമർശങ്ങൾക്കെതിരെയായിരുന്നു പരാതി.നീതിന്യായ വ്യവസ്ഥയെയും വിധി പറഞ്ഞ ജഡ്ജിയെയും അധിക്ഷേപിച്ചതിലും നടപടി ആവശ്യപ്പെട്ടിരുന്നു.

കലാപാഹ്വാനം, വധഭീഷണി, പൊതുസമാധാനം തകർക്കൽ തുടങ്ങിയ വിഷയങ്ങൾ പരാതിയിൽ ചൂണ്ടിക്കാട്ടി. ഒരു ജനപ്രതിനിധിയായിരുന്ന വ്യക്തിയിൽ നിന്ന് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത പരാമർശങ്ങളാണ് ഉണ്ടായതെന്നും സംഭവത്തെ സര്‍ക്കാര്‍ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. നാട്ടിൽ നടക്കുന്ന കൊലപാതകങ്ങളെ ന്യായീകരിക്കുകയും കലാപത്തിന് ആഹ്വാനം ചെയ്യുകയും ചെയ്യുന്ന നടപടികൾ പൊലീസോ സർക്കാരോ ഒരു കാരണവശാലും അംഗീകരിക്കില്ലെന്നും, പ്രസംഗം വിശകലനം ചെയ്ത ശേഷം കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും ചെന്നിത്തല പറഞ്ഞു. മുന്‍ പയ്യന്നൂര്‍ എംഎല്‍എ മധുസൂധനന്റെ പ്രസ്താവന ഞാന്‍ വായിച്ചു.

വളരെ ഗൗരവത്തില്‍ ആഭ്യന്തരവകുപ്പ് ആ പ്രസ്താവനയെ നോക്കിക്കാണുകയാണ്. ജനപ്രതിനിധിയായിരുന്ന ഒരു വ്യക്തി ഒരിക്കലും ഒരു കൊലവിളി പ്രസംഗം നടത്താന്‍ പാടില്ലായിരുന്നു. പ്രസംഗത്തിന്റെ മുഴുവന്‍ ഭാഗവും പൊലീസ് പരിശോധിക്കുന്നുണ്ട്. ഗൗരവമായി വിഷയത്തെ പരിഗണിക്കും. നാട്ടില്‍ നടക്കുന്ന കൊലപാതകങ്ങളെ ന്യായീകരിക്കുന്നത് ഒരിക്കലും ജനപ്രതിനിധിയായിരുന്ന ഒരു വ്യക്തിക്ക് ചേര്‍ന്നതല്ല. ഇത്തരം നടപടികള്‍ ഒരിക്കലും അംഗീകരിക്കില്ല.

പ്രസംഗത്തിന്റെ ഫുള്‍ ടെക്സ്റ്റ് എടുത്ത ശേഷം നിയമപരമായി എന്ത് ചെയ്യാന്‍ സാധിക്കും എന്നത് പരിശോധിക്കുകയാണ്. നാട്ടിൽ കലാപത്തിന് ആഹ്വാനം ചെയ്യുകയും പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നതല്ല രാഷ്ട്രീയ നേതാക്കന്മാരുടെയും മുൻ എംഎൽഎമാരുടെയും ചുമതല. നാട്ടിൽ സമാധാനം നിലനിർത്താനും കൊലപാതകവും അക്രമവും ഒന്നും ഉണ്ടാകാതിരിക്കാനും നേതൃത്വം കൊടുക്കേണ്ട ആളുകളാണ് അവർ. ഇത്തരം നടപടികൾ സ്വീകരിക്കുന്നത് ശരിയല്ല, അതുകൊണ്ട് അത് പിൻവലിക്കണം. സിപിഎം നേതൃത്വവും ആ കാര്യത്തിൽ ഗൗരവമായി ഇടപെടണം. കാരണം ഇങ്ങനെയുള്ള നടപടികൾ നമ്മുടെ നാട്ടിൽ സമാധാനമല്ല, കലാപമാണ് ഉണ്ടാക്കുന്നത്. ഏതായാലും പൊലീസ് ഇന്റലിജൻസ് പൂർണമായി അവരുടെ പ്രസംഗത്തിന്റെ മുഴുവൻ ഭാഗങ്ങളും എടുക്കുന്നുണ്ട്. അത് വിശകലനം ചെയ്ത ശേഷം എന്ത് ചെയ്യണമെന്ന് ആലോചിക്കും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.






ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button