അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾ നേടിയ മുന്നേറ്റം ടെക് മേഖലയിലും AI വ്യവസായത്തിലും വലിയ ആശങ്ക സൃഷ്ടിച്ചു.

AI ഡാറ്റാ സെന്ററുകളുടെ നിർമാണത്തിന് നിയന്ത്രണങ്ങൾ വരുമെന്ന ഭീതിയിൽ ആഗോള ടെക് ഓഹരികൾ കൂപ്പുകുത്തി. AI വികസനത്തിനും ഡാറ്റാ സെന്ററുകളുടെ വ്യാപനത്തിനും നിയന്ത്രണം വേണമെന്ന് ആവശ്യപ്പെട്ട് പ്രചാരണം നടത്തിയ ഡെമോക്രാറ്റുകൾക്ക് തിരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റം. ടെക് ഓഹരികൾക്ക് മുൻതൂക്കമുള്ള നാസ്ഡാക്ക് സൂചിക 5.5 ശതമാനത്തിലധികം ഇടിഞ്ഞു. ഒറ്റ ദിവസം നഷ്ടമായത് ഏകദേശം 2.5 ട്രില്യൺ ഡോളറിന്റെ വിപണി മൂല്യം.
വമ്പൻ കമ്പനികൾക്കും തിരിച്ചടി:
– Nvidia ഓഹരി 9 ശതമാനത്തിലധികം ഇടിഞ്ഞു.
– AMD, Micron എന്നിവ 17 ശതമാനത്തിലധികം താഴ്ന്നു.
– Intel 10.3 ശതമാനം ഇടിഞ്ഞു.
– SanDisk 22 ശതമാനത്തിലധികം നഷ്ടം നേരിട്ടു.
Tesla 11 ശതമാനവും SpaceX 8 ശതമാനവും ഇടിഞ്ഞു.
ജപ്പാനിലെയും ദക്ഷിണ കൊറിയയിലെയും ചിപ്പ് നിർമാണ കമ്പനികളുടെ ഓഹരികളിലും വലിയ ഇടിവുണ്ടായി. ഡാറ്റാ സെന്ററുകൾക്ക് വലിയ തോതിൽ വൈദ്യുതിയും വെള്ളവും ഭൂമിയും ആവശ്യമാണ്. ഇവയുടെ വ്യാപനം പരിസ്ഥിതിക്കും സാധാരണ ജനങ്ങളുടെ വൈദ്യുതി ബില്ലിനും സമ്മർദമുണ്ടാക്കുന്നുവെന്ന വിമർശനം ശക്തമാണ്.
AI മേഖലയിലേക്ക് കമ്പനികൾ ഒഴുക്കുന്ന വൻതുക പ്രതീക്ഷിച്ച ലാഭം നൽകുമോ എന്ന സംശയവും ഓഹരി തകർച്ചയ്ക്ക് കാരണമായി. ഡാറ്റാ സെന്ററുകൾക്ക് കൂടുതൽ നിയന്ത്രണങ്ങൾ വന്നാൽ AI വികസനത്തിന്റെ വേഗം കുറയാം. എന്നാൽ AI വ്യവസായം അവസാനിക്കുകയാണെന്നല്ല ഇതിനർഥം. നിക്ഷേപകരുടെ പ്രതീക്ഷകളും രാഷ്ട്രീയ സാഹചര്യങ്ങളും മാറുന്നതാണ് ഇപ്പോഴത്തെ പ്രധാന ആശങ്ക.








































































































































