Idukki വാര്‍ത്തകള്‍
റബർ വില ഒരു രൂപ കുറഞ്ഞു

കഴിഞ്ഞദിവസം 300 രൂപയെന്ന റെക്കോർഡ് എത്തിയ ആഭ്യന്തര റബർ വില ഒരു രൂപ കുറഞ്ഞു. കഴിഞ്ഞ രണ്ടിനാണ് വില 300ൽ എത്തിയത്. രണ്ടുദിവസം നിലനിന്ന വില ഇന്നലെയാണ് കുറഞ്ഞ് 299 എത്തിയത്. രാജ്യാന്തര മാർക്കറ്റിൽ ആർഎസ്എസ് നാല് വില കിലോഗ്രാമിന് 261.53 രൂപയിലേക്ക് താഴുന്നു.








































































































































