San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

നെടുമ്പാശ്ശേരി അപകടം; നരഹത്യയ്ക്ക് കേസ്, ജാമ്യത്തിന് ശ്രമം, സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും സാധ്യത



നെടുമ്പാശ്ശേരി: അത്താണി എയർപോർട്ട് റോഡിൽ കാറിടിച്ച് സ്‌കൂട്ടർയാത്രികരായ രണ്ടുയുവതികളും യുവാവും കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതി സുഹൈലിനെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ് കോടതിയിൽ അപേക്ഷ നൽകി. രണ്ടു ദിവസത്തിനുള്ളിൽ കസ്റ്റഡിയിൽ കിട്ടുമെന്നാണ് പോലീസിന്റെ പ്രതീക്ഷ. തുടർന്ന് സുഹൈലിനെ വിശദമായി ചോദ്യം ചെയ്യും. നരഹത്യയ്ക്കാണ് പ്രതിക്കെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. അപകടം നടന്ന സ്ഥലത്തും മദ്യപിച്ച ബാറുകളിലും തെളിവെടുപ്പ് നടത്തും. സുഹൈലിന്റെ രക്തസാംപിൾ ലാബ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം കാത്തിരിക്കുകയാണ് പോലീസ്. ഏതൊക്കെ ലഹരിയാണ് ഉപയോഗിച്ചിട്ടുള്ളതെന്ന് അതിനുശേഷമേ സ്ഥിരീകരിക്കാൻ കഴിയൂ. സുഹൈലിന്റെ േപരിൽ നരഹത്യയ്ക്കാണ് കേസെടുത്തിട്ടുള്ളത്. മദ്യപിച്ച് വണ്ടിയോടിച്ചത് തടയാതിരുന്നതിനാണ് സുഹൈലിനൊപ്പം കാറിലുണ്ടായിരുന്ന നിനവ്, അമീൻ, ജോയൽ എന്നിവരുടെ പേരിലുള്ള കേസ്. ഇവർ ലഹരിവസ്തുക്കൾ ഉപയോഗിച്ചിരുന്നോ എന്നും പരിശോധിക്കുന്നുണ്ട്.

മോട്ടോർ വാഹനവകുപ്പും കേസിൽ ശക്തമായി ഇടപെട്ടിട്ടുണ്ട്. നാലുപേരെയും കോടതി റിമാൻഡ് ചെയ്ത് കാക്കനാട് ബോസ്റ്റൽ സ്‌കൂളിലേക്കാണ് അയച്ചിട്ടുള്ളത്. വാഹനാപകടവുമായി ബന്ധപ്പെട്ട പരിശോധനാഫലങ്ങൾ ലഭിച്ചശേഷം കൂടുതൽ വകുപ്പുകൾ ചുമത്തുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കി. സുഹൈലിന്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് നടപടി തുടങ്ങി. അമിതവേഗത്തിൽ വാഹനമോടിച്ചതിന്റെ ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്. വാഹനത്തിന്റെ ഇവന്റ് ഡേറ്റാ റെക്കോഡർ പൊലീസ് പരിശോധിക്കും. അപകടസമയത്ത് വാഹനത്തിന്റെ വേഗം എത്രയായിരുന്നുവെന്ന് ഇ.ഡി.ആറിൽനിന്നും തിരിച്ചറിയാം. കൂടാതെ പ്രായപൂർത്തിയാകാത്തവർക്ക് മദ്യം നൽകിയെന്ന പരാതിയിൽ മൂന്നു ബാറുകൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.

ഞായറാഴ്ച പുലർച്ചെ ഒന്നേമുക്കാലോടെ നെടുമ്പാശ്ശേരി എയർപോർട്ട് റോഡിൽ വാളെപ്പുറത്താണ് അപകടമുണ്ടായത്.

ദക്ഷിണ കന്നഡ സുള്ളിയ സ്വദേശി ഇയ്യാസ് ഇബ്രാഹിം (21), കൽപ്പറ്റ സ്വദേശിനി ദേവിക (21), മണ്ണാർക്കാട് സ്വദേശിനി ഗോപിക (21) എന്നിവരാണ് മരിച്ചത്.


മുഖ്യപ്രതി സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും സാധ്യതയെന്ന് റിമാൻഡ് റിപ്പോർട്ട്

കേസിലെ ഒന്നാം പ്രതി സുഹൈൽ സാമ്പത്തികശേഷിയും സ്വാധീനവുമുള്ള ആളായതിനാൽ സാക്ഷികളെ സ്വാധീനിക്കാനോ, ഭീഷണിപ്പെടുത്താനോ സാധ്യതയുണ്ടെന്ന് പോലീസിന്റെ റിമാൻഡ് റിപ്പോർട്ട്. സുഹൈൽ മദ്യപിച്ചശേഷം വാഹനമോടിച്ചതിനാലാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പ്രതി ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനാണ് റിമാൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടതെന്നും റിപ്പോർട്ടിൽ പറയുന്നു.

അപകടസമയത്ത് സുഹൈൽ മറ്റേതെങ്കിലും വാഹനവുമായി മത്സരയോട്ടം നടത്തിയിരുന്നോയെന്നും അന്വേഷിക്കുന്നുണ്ട്. സുഹൈലും നിനവും കൊച്ചിയിലെ രണ്ടു ബാറുകളിൽ നിന്നും മദ്യപിച്ച ശേഷമാണ് നെടുമ്പാശ്ശേരിയിലെ ബാറിലെത്തി മറ്റു രണ്ട് കൂട്ടുകാർക്കൊപ്പം മദ്യപിച്ചത്. മദ്യലഹരിയിൽ വാഹനമോടിച്ചാൽ അപകടമുണ്ടാകുമെന്ന് അറിവുണ്ടായിട്ടും, മറ്റു മൂന്നുപേരും കാർ വേഗത്തിൽ ഓടിക്കാൻ പ്രേരണയും പ്രോത്സാഹനവും നൽകിയെന്നും റിപ്പോർട്ടിൽ പറയുന്നു.

നെടുമ്പാശ്ശേരിയിലെ ബാറിൽ മദ്യപിച്ചശേഷം നാലുപേരും ചേർന്ന് സുഹൈലിന്റെ ആഡംബരക്കാറിൽ തിരികെ അത്താണിയിലേക്ക് വരുമ്പോഴായിരുന്നു അപകടം.

മദ്യലഹരിയിലായിരുന്ന സുഹൈലിനെ അപകടസ്ഥലത്തുനിന്ന് നാട്ടുകാർ പിടികൂടിയാണ് പോലീസിനെ ഏൽപ്പിച്ചത്. ഞായറാഴ്ച രാത്രിയാണ് സുഹൈലിനെയും നിനവിനെയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. അമീൻ, ജോയൽ എന്നിവരെ തിങ്കളാഴ്ച റിമാൻഡ് ചെയ്തു. നാലുപേരെയും കാക്കനാട് ബോസ്റ്റൽ സ്‌കൂളിലാണ് പാർപ്പിച്ചിട്ടുള്ളത്.

‘പ്രതിയുടെ പേരും മദ്യപിച്ച വിവരങ്ങളും റിമാൻഡ് റിപ്പോർട്ടിലുണ്ട് ‘

നെടുമ്പാശ്ശേരി വാഹനാപകടത്തിൽ പോലീസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തത് കൊല്ലപ്പെട്ട മൂന്നുപേരുടെ സുഹൃത്തുക്കളുടെ മൊഴി പ്രകാരമെന്ന് പോലീസ്. അപകടത്തിൽ മരിച്ചവർ പോയ ബൈക്കിന് പിന്നാലെ രണ്ട് ഇരുചക്ര വാഹനങ്ങളിലായി നാല് സുഹൃത്തുക്കളാണ് സഞ്ചരിച്ചിരുന്നത്.

അപകട ദിവസം പുലർച്ചെ തന്നെ പോലീസ് ഈ സുഹൃത്തുക്കളുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഈ സമയത്ത് പ്രതി സുഹൈൽ സജീവ് മദ്യപിച്ചിരുന്നു എന്ന വിവരം മരണപ്പെട്ടവരുടെ സുഹൃത്തുക്കൾക്ക് ഉറപ്പിക്കാൻ സാധിച്ചിരുന്നില്ല. പ്രതിയായ സുഹൈൽ സജീവിന്റെ പേരും അവർക്ക് അറിയില്ലായിരുന്നു. ഇതിനാലാണ് എഫ്.ഐ.ആറിൽ ഈ വിവരങ്ങൾ രേഖപ്പെടുത്താതിരുന്നതെന്ന് റൂറൽ എസ്.പി. കെ.എസ്. സുദർശൻ വിശദീകരിച്ചു. വൈദ്യപരിശോധനാ ഫലം വന്നപ്പോൾ പ്രതി മദ്യപിച്ചിരുന്നതായി തെളിഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കുവാൻ കൊണ്ടുപോയപ്പോൾ റിമാൻഡ് റിപ്പോർട്ടിൽ ഈ വിവരം കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. മദ്യപിച്ച് വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയതിന് മോട്ടോർ വാഹന നിയമപ്രകാരമുള്ള റിപ്പോർട്ടും കോടതിയിൽ നൽകി.

കുറ്റകരമായ നരഹത്യയ്ക്കാണ് കേസ് എടുത്തിരിക്കുന്നത്. കുറ്റകൃത്യം നടക്കുമ്പോൾ പ്രതിയെ തടയാൻ ശ്രമിച്ചില്ലെന്നും, പ്രതിക്ക് പ്രോത്സാഹനം നൽകിയെന്നുമുള്ള വകുപ്പുകൾ ചേർത്ത് പ്രതിയുടെ കൂടെ ഉണ്ടായിരുന്നവർക്കെതിരേയും കേസെടുത്തിട്ടുണ്ട്. മരിച്ചവരുടെ ബന്ധുക്കളുമായി നേരിട്ട് സംസാരിച്ച് പോലീസ് നടപടികൾ വിശദമായി അവരെ ധരിപ്പിച്ചിട്ടുണ്ടെന്നും എസ്.പി. പറഞ്ഞു. പ്രതികളെ എവിടേക്ക് റിമാൻഡ് ചെയ്യണം എന്ന് തീരുമാനിക്കുന്നത് മജിസ്‌ട്രേറ്റ് ആണ്. ഇതിൽ പോലീസിന് പങ്കില്ല. അപകട ദിവസം പുലർച്ചെ തന്നെ പ്രതിയുടെ സാംപിളുകൾ എടുത്തിരുന്നു. കാക്കനാട് ലബോറട്രിയിൽ നിന്നും അടുത്തദിവസം പരിശോധനാഫലം ലഭിക്കും. മറ്റേതെങ്കിലും മയക്കുമരുന്നുകൾ ഉപയോഗിച്ചിട്ടുള്ളതായി തെളിഞ്ഞാൽ അതിന്റെ വകുപ്പുകൾ കൂടി ചുമത്തും. പ്രതിയുടെ ലൈസൻസ് റദ്ദ് ചെയ്യുവാനുള്ള നടപടികൾ എടുത്തുകഴിഞ്ഞെന്നും എസ്.പി. പറഞ്ഞു.

പ്രതികൾ ജാമ്യത്തിന് ശ്രമം തുടങ്ങി

കാറിടിച്ച് മൂന്നുപേർ കൊല്ലപ്പെട്ട കേസിൽ അറസ്റ്റിലായ നാലുപേരും ജാമ്യത്തിന് ശ്രമം തുടങ്ങി. നാലുപേരും അങ്കമാലി കോടതിയിൽ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്. പോലീസിന്റെ റിപ്പോർട്ട് ലഭിച്ച ശേഷമായിരിക്കും കോടതി ജാമ്യാപേക്ഷ പരിഗണിക്കുക. കാറോടിച്ചിരുന്ന സുഹൈൽ, കാറിലുണ്ടായിരുന്ന നിനവ്, ജോയൽ, അമീൻ എന്നിവരാണ് ജാമ്യത്തിന് ശ്രമിക്കുന്നത്. ഇവർക്കുവേണ്ടി ചൊവ്വാഴ്ച അഭിഭാഷകർ കോടതിയിൽ എത്തി ജാമ്യാപേക്ഷ സമർപ്പിക്കുകയായിരുന്നു. നാലുപേരും നിലവിൽ കാക്കനാട് ബോസ്റ്റൽ സ്‌കൂളിൽ റിമാൻഡിലാണ്.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!