San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-11-19 at 6.57.59 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

റിസോർട്ട് വിവാദത്തിൽ പ്രതികരിക്കാതെ ഇ പി ജയരാജൻ;മാധ്യമപ്രവർത്തർക്ക് നേരെ കൈകൂപ്പി കാണാം എന്ന് മാത്രം മറുപടി



റിസോർട്ട് വിവാദത്തിൽ പ്രതികരിക്കാതെ സിപിഐഎം നേതാവ് ഇ പി ജയരാജൻ. മാധ്യമപ്രവർത്തകർക്ക് നേരെ കൈകൂപ്പി കാണാം എന്ന് മാത്രം മറുപടി. റിസോർട്ട് ആരോപണത്തെ പരിഹസിച്ച് പി ജയരാജന്റെ മകൻ ജെയിൻ രാജ് ഇന്നലെ രംഗത്തെത്തിയിരുന്നു. സ്വന്തമായി ‘പൂൾ’ നിർമ്മിക്കാനുള്ള ശേഷിയില്ലാത്തത്‌ കൊണ്ട്‌ നാട്ടിലെ അമ്പലകുളത്തിൽ നിന്ന് എടുത്ത പിക്ക്‌ എന്ന അടിക്കുറിപ്പോടെ സ്വന്തം ചിത്രം പങ്കുവെച്ചാണ് ജെയിൻ രാജിൻ്റെ പരിഹാസം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി ജയരാജന്റെ റിസോർട്ട് ബന്ധം ആരോപിച്ച് കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജൻ പാർട്ടിക്ക് പരാതി നൽകിയ വാർത്തയ്ക്ക് പിന്നാലെയാണ് പോസ്റ്റ്. ഇടുക്കിയിലെ മാങ്കുളത്ത് സ്വർണക്കടത്തുകാരനുമായി ചേർന്ന് പി ജയരാജൻ റിസോർട്ട് നടത്തുന്നുവെന്നാണ് ഇ പി ജയരാജൻ പാർട്ടിക്ക് നൽകിയ പരാതി. റിസോർട്ടിൻ്റെ ഡയറക്ടർ ബോർഡ് യോഗത്തിൽ പി ജയരാജൻ പങ്കെടുക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഉണ്ടെന്നും പി ജയരാജൻ പരാതിയിൽ ഉന്നയിച്ചിട്ടുണ്ട്.

ഇക്കാര്യം ഇടുക്കി ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും ഇ പി ജയരാജൻ പരാതിയിൽ ഓർമ്മപ്പെടുത്തിയിട്ടുണ്ട്. പി ശശിക്കെതിരായ ആക്ഷേപത്തിന് പിന്നിൽ പ്രവർത്തിച്ചത് പി ജയരാജൻ്റെ ബുദ്ധിയാണെന്നും ഇ പി ജയരാജൻ പരാതിയിൽ ആരോപിച്ചിട്ടുണ്ട്. കൂടാതെ, സ്വർണം പൊട്ടിക്കൽ, ക്വട്ടേഷൻ സംഘങ്ങളുമായുള്ള പി ജയരാജൻ്റെ ബന്ധം ഉൾപ്പെടെ ഗുരുതര ആക്ഷേപങ്ങളാണ് സംസ്ഥാന സെക്രട്ടറിയേറ്റിൽ നൽകിയ കത്തിൽ ഇ പി ജയരാജൻ ആരോപിക്കുന്നത്.

നേരത്തെ വൈദേകം റിസോർട്ടുമായി ബന്ധപ്പെട്ട് പി ജയരാജൻ ഇ പി ജയരാജനെതിരെ പരാതിപ്പെടുകയും പാർട്ടി അന്വേഷണം ആവശ്യപ്പെടുകയും ചെയ്തിരുന്നു.അതേസമയം ഇ പി ജയരാജൻ്റെ ആരോപണത്തിലും വൈദേകം റിസോർട്ട് ആരോപണത്തിലും വിശദമായ അന്വേഷണം നടത്താനാണ് സിപിഎം തീരുമാനം. ഇതിനായി കെ എൻ ബാലഗോപാലിനെയും ടി പി രാമകൃഷ്ണനെയും അന്വേഷണ കമ്മീഷനായി പാർട്ടി ചുമതലപ്പെടുത്തി.






ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button