San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-11-19 at 6.57.59 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

ജെന്‍സണ്‍ ഹുവാങ്ങിന് വെല്‍കം, ആലീസ് ഹുവാങ്ങിന്റെ കമ്പനി കരിമ്പട്ടികയില്‍; മെഗാ സ്പീഡിനെ കരിമ്പട്ടികയിലാക്കി അമേരിക്ക



സിംഗപ്പൂര്‍ ആസ്ഥാനമായ ക്ലൗഡ് കമ്പ്യൂട്ടിങ് കമ്പനിയായ മെഗാസ്പീഡ് ഇന്റര്‍നാഷണലിനെയും തെക്കുകിഴക്കന്‍ ഏഷ്യയിലെ മറ്റ് ആറ് കമ്പനികളെയും അമേരിക്ക വ്യാപാര കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി. ദേശീയ സുരക്ഷയ്ക്കും വിദേശനയ താല്‍പര്യങ്ങള്‍ക്കും ഭീഷണിയാകുന്ന നടപടികളില്‍ കമ്പനികള്‍ ഏര്‍പ്പെട്ടേക്കാമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് നടപടി. ജെന്‍സന്‍ ഹുവാങ് എന്‍വിഡിയ സിഇഒ ആയി തിരിച്ചെത്തിയതിനെ തുടര്‍ന്ന് ടെക് ഓഹരികള്‍ കുതിച്ചുയര്‍ന്നതിനു പിന്നാലെയാണ് മെഗാസ്പീഡിനെ കരിമ്പട്ടികയില്‍ പെടുത്തിയത്.

മെഗാസ്പീഡും മറ്റ് സ്ഥാപനങ്ങളും അമേരിക്കയുടെ ദേശീയ സുരക്ഷയ്‌ക്കോ വിദേശനയ താല്‍പ്പര്യങ്ങള്‍ക്കോ വിരുദ്ധമായി പ്രവര്‍ത്തിക്കുന്നതായി ബ്യൂറോ ഓഫ് സെക്യൂരിറ്റി ആന്റ് ഇന്‍ഡസ്ട്രി വിലയിരുത്തുന്നു.അമേരിക്കന്‍ വാണിജ്യവകുപ്പിന്റെ വിലയിരുത്തല്‍ പ്രകാരം, നൂതന കംപ്യൂട്ടിങ് ചിപ്പുകളും സാങ്കേതികവിദ്യകളും അനുമതിയില്ലാത്ത ഉപയോക്താക്കളിലേക്കോ ആവശ്യങ്ങള്‍ക്കോ വഴിതിരിച്ചുവിടാനുള്ള ഗണ്യമായ അപകടസാധ്യത ഈ കമ്പനികള്‍ക്കുണ്ട്. കരിമ്പട്ടികയില്‍ ഉള്‍പ്പെട്ടതോടെ അമേരിക്കയുടെ കയറ്റുമതി നിയന്ത്രണങ്ങള്‍ക്ക് വിധേയമായ ഉല്‍പ്പന്നങ്ങള്‍, സോഫ്റ്റ്വെയര്‍, സാങ്കേതികവിദ്യ എന്നിവ ഈ കമ്പനികള്‍ക്ക് നല്‍കാന്‍ പ്രത്യേക ലൈസന്‍സ് ആവശ്യമാണ്. ഇത്തരം ലൈസന്‍സ് അപേക്ഷകള്‍ നിരസിക്കുന്നതിനാണ് മുന്‍ഗണനയെന്നും അമേരിക്ക വ്യക്തമാക്കി.

മെഗാസ്പീഡ് ഇന്റര്‍നാഷണല്‍ – സിംഗപ്പൂര്‍, എപെക്‌സ് എന്റര്‍പ്രൈസ് സൊല്യൂഷന്‍സ് – സിംഗപ്പൂര്‍, സ്വിഫ്റ്റ്ഡാറ്റ – സിംഗപ്പൂര്‍, എംഎസ്ഫ്യൂഷന്‍ – മലേഷ്യ, പിടി മെഗാസ്പീഡ് ഇന്റര്‍നാഷണല്‍ – മലേഷ്യ, സ്പീഡ്മാട്രിക്‌സ് – മലേഷ്യ മെഗാസ്പീഡ് (തായ്ലന്‍ഡ്) – തായ്ലന്‍ഡ് എന്നിവയാണ് കരിമ്പട്ടികയിലുള്ള ഏഴ് സ്ഥാപനങ്ങള്‍.അനധികൃതമായി ചൈനയിലേക്ക് നൂതന എന്‍വിഡിയ ചിപ്പുകള്‍ എത്തിക്കുന്നതില്‍ മെഗാസ്പീഡിന് പങ്കുണ്ടോയെന്ന സംശയത്തെ തുടര്‍ന്ന് 2024-ല്‍ തന്നെ അമേരിക്കന്‍ വാണിജ്യവകുപ്പ് അന്വേഷണം ആരംഭിച്ചിരുന്നു.






ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button