‘ധായ് അക്ഷർ2026 -27 ‘ലേക്ക് ഭൂമിയമ്മയ്ക്കൊരു കത്ത്

ചെമ്മണ്ണാർ സെൻ്റ് സേവ്യേഴ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ ലോക തപാൽദിനത്തോടനുബന്ധിച്ച് പ്രകൃതിസ്നേഹവും പരിസ്ഥിതി സംരക്ഷണബോധവും വളർത്തുക എന്ന ലക്ഷ്യത്തോടെ ‘ഭൂമിയമ്മയ്ക്കൊരു കത്ത്’ എന്ന പേരിൽ പ്രത്യേക പരിപാടി സംഘടിപ്പിച്ചു. ഭൂമിയമ്മയെ അഭിസംബോധന ചെയ്ത് കുട്ടികൾ ഇൻലൻ്റിൽ എഴുതിയ കത്തുകളിലൂടെ പ്രകൃതിയോടുള്ള സ്നേഹവും ഭൂമിയുടെ ഇന്നത്തെ അവസ്ഥയെക്കുറിച്ചുള്ള ആശങ്കകളും സംരക്ഷണത്തിനായുള്ള നിർദേശങ്ങളും അവർ പങ്കുവെച്ചു. ഡിജിറ്റൽ യുഗത്തിൽ കൈയെഴുത്തിൻ്റെ സൗന്ദര്യവും വൈകാരിക ആഴവും വീണ്ടെടുക്കാനും പരിസ്ഥിതി സംരക്ഷണത്തെ കുറിച്ച് പുതുതലമുറയെ ചിന്തിപ്പിക്കാനുമാണ് തപാൽവകുപ്പുമായി സഹകരിച്ച് ഈ പരിപാടി സ്കൂളിൽ നടത്തിയത്. ഇത്തരത്തിൽ തയ്യാറാക്കിയ കത്തുകൾ തപാൽവകുപ്പ് സംഘടിപ്പിക്കുന്ന ദേശീയ കത്തെഴുത്ത്മത്സരമായ ധായ് അക്ഷർ2026-27 ലേക്ക് അയച്ചു കൊടുക്കുകയും ചെയ്തു .ലോക തപാൽദിനത്തിന്റെ പ്രസക്തി പരിസ്ഥിതി സംരക്ഷണവുമായി ബന്ധിപ്പിച്ച ഈ വേറിട്ട പ്രവർത്തനം കുട്ടികൾക്ക് ഹൃദ്യമായ അനുഭവമായി.സ്റ്റാമ്പുകൾ എയർ മെയിൽ കവർപോസ്റ്റ്കാർഡ് മണിയോർഡർ ഫോം വിവിധതരം ഇൻലൻ്റുകൾ എന്നിവയുടെ പ്രദർശനവും ഇതോടൊപ്പം നടത്തി.സ്കൂൾ പ്രിൻസിപ്പാൾ ശ്രീഅഗസ്റ്റ്യൻ എം.എ ,ശ്രീമതി റെനി ജോസഫ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.









































































































































