San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-06-03 at 7.38.55 AM
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

ബിഗ് ടിക്കറ്റ് ബിഗ് സ്പിന്നിൽ മൂന്ന് പ്രവാസികൾക്ക് 2.25 ലക്ഷം ദിർഹം സമ്മാനം



ബിഗ് ടിക്കറ്റിന്റെ സീരീസ് 291 ലൈവ് നറുക്കെടുപ്പിൽ ഇന്ത്യൻ, ബംഗ്ലാദേശ്, ഈജിപ്ത് സ്വദേശികളായ മൂന്ന് പ്രവാസികൾക്ക് ബിഗ് സ്പിൻ സമ്മാനങ്ങളുടെ ഭാഗമായി 2.25 ലക്ഷം ദിർഹം സമ്മാനമായി ലഭിച്ചു.

അരുൺ കുമാർ യാദവ് ഭഗേലു യാദവ്

ബിഹാർ സ്വദേശിയായ അരുൺ കുമാർ യാദവ് കഴിഞ്ഞ നാല് വർഷമായി അബുദാബിയിൽ താമസിച്ച് ജോലി ചെയ്യുകയാണ്.

സഹപ്രവർത്തകർ സ്ഥിരമായി ബിഗ് ടിക്കറ്റുകൾ വാങ്ങുന്നത് കണ്ടതോടെയാണ് അരുൺ ഭാഗ്യം പരീക്ഷിക്കാൻ തീരുമാനിച്ചത്. പിന്നീട് ബിഗ് ടിക്കറ്റിൽ പങ്കെടുക്കുന്നത് പതിവായി.


ഒമ്പത് സുഹൃത്തുക്കൾക്കൊപ്പം ചേർന്നാണ് അരുൺ വിജയിച്ച ടിക്കറ്റ് എടുത്തത്. “വിജയിച്ചെന്ന് അറിഞ്ഞപ്പോൾ എല്ലാവർക്കും വളരെ സന്തോഷമായി. ബിഗ് ടിക്കറ്റ് സ്റ്റുഡിയോയിലെത്തി ലൈവ് നറുക്കെടുപ്പിൽ പങ്കെടുക്കാൻ കഴിഞ്ഞതും വളരെ മനോഹരമായ അനുഭവമായിരുന്നു,” അദ്ദേഹം പറഞ്ഞു.

സമ്മാനത്തുക ഒമ്പത് അംഗങ്ങൾ ചേർന്ന് പങ്കിടും. തന്റെ വിഹിതം മകനുവേണ്ടി ഉപയോഗിക്കാനാണ് അരുൺ ആഗ്രഹിക്കുന്നത്.

എം ഡി നാസിറുദ്ദീൻ

ബംഗ്ലാദേശ് സ്വദേശിയായ നാസിറുദ്ദീൻ ഫ്ലോർ ടൈലിംഗ് മേഖലയിലാണ് ജോലി ചെയ്യുന്നത്. കഴിഞ്ഞ ഒമ്പത് വർഷമായി സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന ഇദ്ദേഹത്തിന്റെ കുടുംബം ബംഗ്ലാദേശിലാണ്.

ഏകദേശം ഒരു വർഷം മുമ്പാണ് നാസിർ ബിഗ് ടിക്കറ്റിനെക്കുറിച്ച് അറിയുന്നത്. ഫേസ്ബുക്കിൽ നറുക്കെടുപ്പുകളെക്കുറിച്ച് കണ്ടതിനെ തുടർന്ന് ലൈവ് ഷോകൾ പിന്തുടരാൻ തുടങ്ങി. ഏതാനും മാസങ്ങൾ പരിപാടികൾ കണ്ടതിന് ശേഷം അക്കൗണ്ട് തുറന്ന് ഭാഗ്യം പരീക്ഷിക്കാൻ തീരുമാനിച്ചു. കഴിഞ്ഞ അഞ്ച് മാസമായി സ്ഥിരമായി ടിക്കറ്റുകൾ വാങ്ങിവരികയായിരുന്നു.

ഏറ്റവും ഒടുവിൽ വാങ്ങിയ രണ്ട് ടിക്കറ്റുകളിൽ ഒന്ന് മകൾക്കും മറ്റൊന്ന് മകനുമായി സമർപ്പിച്ചിരുന്നു. നമ്പറുകൾ യാദൃശ്ചികമായി തിരഞ്ഞെടുത്തതാണെങ്കിലും രണ്ട് ടിക്കറ്റുകൾക്കും അദ്ദേഹത്തിന് പ്രത്യേക അർത്ഥമുണ്ടായിരുന്നു.

വിജയവിവരം അറിയിച്ച് ഫോൺ കോൾ എത്തിയപ്പോൾ താൻ കേൾക്കുന്നത് വിശ്വസിക്കാൻ പോലും കഴിഞ്ഞില്ലെന്ന് നാസിർ പറഞ്ഞു. ഞാൻ ഞെട്ടിപ്പോയി. ആ നിമിഷം ലോകത്തിലെ ഏറ്റവും ഭാഗ്യവാനായ വ്യക്തിയാണെന്ന് തോന്നി. അവിശ്വസനീയമായ അനുഭവമായിരുന്നു, അദ്ദേഹം പറഞ്ഞു.

ഏറ്റവും പ്രിയപ്പെട്ടവർക്കായി എന്തെങ്കിലും ചെയ്യാനുള്ള അവസരമായാണ് നാസിർ ഈ സമ്മാനത്തെ കാണുന്നത്. കുട്ടികൾക്കായി സമ്മാനത്തുക ഉപയോഗിക്കാനും ബംഗ്ലാദേശിൽ വീട് പണിയാനും ആഗ്രഹിക്കുന്നു. അദ്ദേഹം പറഞ്ഞു. ബിഗ് ടിക്കറ്റിൽ ഇനിയും ഭാഗ്യം പരീക്ഷിക്കുന്നത് തുടരുമെന്നും നാസിർ വ്യക്തമാക്കി.

താഹ ഹെഫ്നി ഷെഹാത്ത അഹമ്മദ്

ഈജിപ്ത് സ്വദേശിയായ താഹ ഹെഫ്നി യുഎഇയിലാണ് താമസിക്കുന്നത്. കഴിഞ്ഞ നാല് വർഷമായി ബിഗ് ടിക്കറ്റിൽ പങ്കെടുക്കുന്ന അദ്ദേഹത്തിന്, സ്റ്റോറിൽ നിന്ന് വാങ്ങിയ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. ബിഗ് ടിക്കറ്റ് സ്റ്റുഡിയോ സന്ദർശിച്ച് ഗെയിമിൽ പങ്കെടുക്കാനും താഹയ്ക്ക് അവസരം ലഭിച്ചു. സമ്മാനത്തുക ബിസിനസിൽ നിക്ഷേപിക്കാനാണ് താഹ പദ്ധതിയിടുന്നത്.

ഒക്ടോബറിൽ ഗ്രാൻഡ് പ്രൈസ് ആയി 25 മില്യൺ ദിർഹം നേടാനാണ് അവസരം. നവംബർ മൂന്നിനാണ് ലൈവ് ഡ്രോ. അഞ്ച് പേർക്ക് സമാശ്വാസ സമ്മാനമായി 200 ഗ്രാം, 24 കാരറ്റ് സ്വർണ്ണക്കട്ടികൾ നേടാം. നവംബർ 3-ന് തന്നെയാണ് ഡ്രോ.

ഒക്ടോബറിൽ വീക്കിലി ഡ്രോകളിലൂടെ നാല് വിജയികൾക്ക് 200 ഗ്രാം, 24 കാരറ്റ് സ്വർണ്ണക്കട്ടികളാണ് ലഭിക്കുക.

ഒക്ടോബറിൽ ബിഗ് ടിക്കറ്റ് എടുക്കുന്നവരിൽ നിന്നും മൂന്നു പേർക്ക് ബിഗ് സ്പിൻ കളിക്കാം. നവംബർ 3-ന് ലൈവ് ഡ്രോയിൽ മൂന്നു പേരെ പ്രഖ്യാപിക്കും. ഡിസംബർ 3-നാണ് അവർക്ക് ബിഗ് സ്പിന്നിൽ കളിക്കാൻ അവസരം. 1 മില്യൺ ദിർഹം വരെ സമ്മാനം നേടാം.

രണ്ട് ഡ്രീം കാറുകളും ഈ മാസമുണ്ട്. റേഞ്ച് റോവർ വെലാർ (നവംബർ 3), നിസ്സാൻ പട്രോൾ (ഡിസംബർ 3) എന്നിവയാണ് കാറുകൾ.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!