ലൈറ്റ് ആൻഡ് സൗണ്ട്സ് കടയിൽ നിന്ന് കേബിൾ മോഷ്ടിച്ച കേസ്; ഒഡീഷ സ്വദേശിയായ യുവാവ് അറസ്റ്റിൽ

കൊല്ലം: ലൈറ്റ് ആൻഡ് സൗണ്ട് സ്ഥാപനത്തിൽ നിന്ന് കേബിളുകൾ മോഷ്ടിച്ച് കടത്തിയ ജീവനക്കാരനായ ഇതര സംസ്ഥാന സ്വദേശി പിടിയിൽ. ഒഡീഷ സ്വദേശി ശ്രീനിബാസ് റെഡ്ഡി (23) യാണ് കോഴിക്കോട് നിന്നും അഞ്ചൽ പോലീസിന്‍റെ പിടിയിലായത്. ആർച്ചൽ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള മുദ്ര ലൈറ്റ് ആന്‍റ് സൗണ്ട്സ് എന്ന സ്ഥാപത്തിൽ നിന്നുമാണ് 96 കോയിൽ ഇലക്ട്രിക് വയറുകൾ പ്രതി മോഷ്ടിച്ചത്. ഒരു ലക്ഷം രൂപക്ക് പുറത്ത് വില വരുന്ന കേബിൾ ആണ് വിവിധ ആക്രി കടകളിൽ വിറ്റ് പ്രതി പണമാക്കിയത്.
ശേഷം ഒളിവിൽ പോവുകയായിരുന്നു. ഒളിവിൽ പോയ പ്രതിയെ കണ്ടെത്തുന്നതിനായി ജില്ലാ പോലീസ് മേധാവി ഷാജി സുഗുണൻ ഐ പി എസ്, അഞ്ചൽ സർക്കിൾ ഇൻസ്‌പെക്ടർ ഗോപകുമാറിന്‍റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. അഞ്ചൽ എസ്.എച്ച്.ഒ മോനിഷ്, ഗ്രേഡ് എസ്.ഐ ബിനീഷ് പാപ്പച്ചൻ, ഗ്രേഡ് എസ്.സി.പി.ഒ രജ്ബീർ, സി.പി.ഒ അമൽ, കൊല്ലം റൂറൽ നർക്കോട്ടിക് സെൽ എഎസ്ഐ വിനോദ് കുമാർ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.









































































































































