സ്റ്റീഫൻ ഫ്ലെമിംഗിന്‍റെ പിന്‍ഗാമിയെ പ്രഖ്യാപിച്ച് ചെന്നൈ സൂപ്പർ കിംഗ്സ്, മുന്‍ ഇന്ത്യൻ പേസർ സഹീർ ഖാൻ മുഖ്യപരിശീലകൻ

ചെന്നൈ: ഐപിഎല്ലില്‍ ആരാധകരെ അമ്പരപ്പിക്കുന്ന പ്രഖ്യാപനവുമായി മുൻ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിങ്സ്. മുൻ ഇന്ത്യൻ പേസ് ഇതിഹാസം സഹീർ ഖാനെ ടീമിന്‍റെ പുതിയ മുഖ്യപരിശീലകനായി ചെന്നൈ നിയമിച്ചു. ദീര്‍ഘ കാലം ചെന്നൈ ടീമിന്‍റെ മുഖ്യപരിശീലകനായിരുന്ന മുൻ ന്യൂസിലാൻഡ് താരം സ്റ്റീഫൻ ഫ്ലെമിങ്ങിന് പകരക്കാരനായാണ് സഹീർ ഖാന്‍റെ അപ്രതീക്ഷിത നിയമനം.
രാഹുൽ ദ്രാവിഡ്, ഓയിൻ മോർഗൻ, മൈക്ക് ഹസി തുടങ്ങിയ പ്രമുഖരുടെ പേരുകൾ പരിശീലക സ്ഥാനത്തേക്ക് ഉയർന്നു കേട്ടിരുന്ന സ്ഥാനത്താണ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് സഹീർ ഖാനെ മാനേജ്‌മെന്‍റ് മുഖ്യ പരിശീലകനായി നിയമിച്ചത്. ഐപിഎല്ലിന്‍റെ ആദ്യ സീസൺ മുതൽ ചെന്നൈയുടെ ഭാഗമായിരുന്ന ഫ്ലെമിംഗ് 2009 മുതലാണ് പരിശീലക കുപ്പായമണിയുന്നത്. ടീമിനെ അഞ്ച് ഐപിഎൽ കിരീടങ്ങളിലേക്ക് നയിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച ഫ്ലെമിംഗുമായുള്ള ദീർഘകാല ബന്ധം അവസാനിപ്പിച്ചാണ് സിഎസ്കെ പുതിയൊരു പരിശീലകനെ തേടിയത്. ചെന്നൈ വിട്ട ഫ്ലെമിംഗ് ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്‍റെ പരിശീലക സ്ഥാനം ഏറ്റെടുത്തിരുന്നു.
Left Arm “Taking” Over! Welcoming Zaheer Khan as the Head Coach of Chennai Super Kings!#WhistlePodu #Yellove
Chennai Super Kings (@ChennaiIPL) September 21, 2026
ലക്നൗ സൂപ്പർ ജയന്റ്സിന്‍റെ ടീം ഉപദേഷ്ടാവായും മുംബൈ ഇന്ത്യൻസിന്‍റെ ടീം ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുള്ള സഹീര്‍ ആദ്യമായാണ് ഒരുടീമിന്‍റെ മുഖ്യപരിശീലകനാവുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക









































































































































