San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-06-03 at 7.38.55 AM
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

ട്രെയിനിൽ ബൈക്കുകൾ എത്തിച്ചു, വിമാനത്തിൽ പറന്നിറങ്ങി കേരളത്തിൽ വ്യാപക കവർച്ചയ്ക്ക് പ്ലാൻ; 11 അംഗ യുപി സംഘം പിടിയിൽ



കൊച്ചി: വിമാനത്തിൽ പറന്നിറങ്ങി കേരളത്തിൽ വ്യാപക കവർച്ചയ്ക്ക് പദ്ധതിയിട്ട യുപി സംഘം പിടിയിൽ. എറണാകുളം, തൃശൂർ, കണ്ണൂർ ജില്ലകളിൽ നിന്നായി 11 പേരാണ് കേരള പൊലീസിന്‍റെ പിടിയിലായത്. സംഘത്തിലെ പ്രധാനി മോഷണ ശ്രമത്തിനിടെ തൃശൂരിൽ പിടിയിലായിരുന്നു. ഇയാളിൽ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ കളമശ്ശേരിയിലെ ലോഡ്ജിൽ നിന്ന് അഞ്ചു പേരും കണ്ണൂരിൽ നിന്ന് മറ്റ് അഞ്ചു പേരും പിടിയിലാവുകയായിരുന്നു. മോഷണത്തിന് മുന്നോടിയായി ട്രെയിൻ മാർഗ്ഗം ഇവർ കേരളത്തിലേക്ക് ബൈക്കുകൾ എത്തിച്ചിരുന്നു. കവർച്ചാ സംഘം കൊച്ചിയിൽ വിമാനത്തിൽ എത്തിയ ശേഷം ഈ ബൈക്കുകളിൽ കറങ്ങി നടന്ന് മോഷണം നടത്താനായിരുന്നു ശ്രമം. ഒഴിഞ്ഞു കിടക്കുന്ന വീടുകൾ, ടെലിഫോൺ എക്സ്ചേഞ്ചുകൾ എന്നിവയാണ് സംഘം ലക്ഷ്യം വച്ചതെന്ന് പൊലീസ് പറഞ്ഞു.

തൃശൂരിൽ നിന്ന് റിഹാൻ എന്ന ഉത്തർപ്രദേശ് സ്വദേശി മോഷണത്തിനിടെ പിടിയിലായിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് വൻ സംഘത്തെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. തുടർന്ന് അഞ്ച് പേരെ കളമശ്ശേരിയിൽ നിന്ന് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ കണ്ണൂരിൽ നിന്നും അഞ്ച് പേർ പിടിയിലായി. ഇവരിൽ നിന്ന് മോഷണത്തിനുള്ള ഉപകരണങ്ങൾ പിടിച്ചെടുത്തു. മീററ്റ് സ്വദേശികളാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. കേരളത്തിന് പുറത്ത് പലയിടങ്ങളിലും ഈ സംഘം മോഷണം നടത്തിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംസ്ഥാനത്ത് വ്യാപകമായി നടക്കാനിരുന്ന കവർച്ചയാണ്, പൊലീസിന്‍റെ സമയോചിത ഇടപെടലിൽ തടയാൻ കഴിഞ്ഞത്.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!