Idukki വാര്‍ത്തകള്‍
കട്ടപ്പന മ്യൂസിക് ക്ലബ്ബിന്റെ ജോജിമോൻ ചികിത്സാ സഹായ നിധി രണ്ടാം ഘട്ടമായി 25,000 രൂപ കൂടി കൈമാറി

ഇരു വൃക്കകളും തകരാറിലായി ചികിത്സയിലുള്ള സ്വരാജ്, ആറ്റുകുഴിയിൽ ജോജിമോന് വേണ്ടിയുള്ള ചികിത്സാ സഹായ നിധിയിലേക്ക് കട്ടപ്പന മ്യൂസിക് ക്ലബ്ബ് രണ്ടാം ഘട്ടമായി *25,000 രൂപ* കൂടി കൈമാറി.
മാർട്ടിൻ ചെറിയാൻ കട്ടക്കയത്തിന്റെ നേതൃത്വത്തിൽ കട്ടപ്പനയിൽ പ്രവർത്തിക്കുന്ന വിൻസൺ ചാരിറ്റബിൾ ആൻഡ് എജ്യൂക്കേഷൻ ട്രസ്റ്റ് നൽകിയ 20,000 രൂപയും KMC അംഗങ്ങൾ സ്വരൂപിച്ച തുകയും ചേർത്താണ് 25,000 രൂപ ജോജിയുടെ പിതാവിന് കൈമാറിയത്.
ഇതുവരെ ആകെ 1,05,730 രൂപ KMC യിലൂടെ നൽകുവാൻ സാധിച്ചു.
കാഞ്ചിയാർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റോയി എവറസ്റ്റ്
മ്യൂസിക് ക്ലബ്ബ് രക്ഷാധികാരി ജോമോൻ
സെക്രട്ടറി ബിജോയ് സ്വരലയ,
ജോബിൻ
എന്നിവരുടെ സാന്നിധ്യത്തിൽ ട്രസ്റ്റിന് വേണ്ടി *KMC ട്രഷറർ സണ്ണി കട്ടക്കയം* തുക കൈമാറി.







































































































































