കൗണ്‍സിലര്‍ നിയമനം- അപേക്ഷ ക്ഷണിച്ചു
ഇടുക്കി: ഇടുക്കി ജില്ലയില്‍ ഓര്‍ഫനേജ് കണ്‍ ട്രോള്‍ ബോര്‍ഡിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്ക് കൗണ്‍സലിംഗ് നല്കുന്നതിലേക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ കൗണ്‍സലര്‍മാരെ നിയമിക്കുന്നതിനായി ചുവടെ ചേര്‍ക്കുന്ന വിദ്യാഭ്യാസയോഗ്യത, പ്രായം എന്നിവ ഉള്ള ഇടുക്കി ജില്ലക്കാരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു.
യോഗ്യതകള്‍ : (1) MSW (Medical & PsychiatricnSocial Work) ഉള്ളവര്‍ക്ക് മുന്‍ഗണന. ഇവരുടെ അഭാവത്തില്‍ (2) MA/MSc Psychology യും Child, Disabled, Old Age & Women എന്നീ മേഖലകളില്‍ 10 വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയവും ഉള്ളവരെ പരിഗണിക്കുന്നതാണ്. (1) ഉം (2) ഉം വിഭാഗത്തില്‍പ്പെട്ട ആളുകളെ ലഭ്യമല്ലാത്ത അവസരത്തില്‍ Tribal, Hilly, Remote area കളില്‍ ഡിഗ്രിയും Child, Disabled, Old Age & Women in Distress എന്നീ മേഖലകളില്‍ 20 വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയവും ഉള്ളവരെ പരിഗണിക്കുന്നതാണ്. പ്രായം- 2021 ജനുവരി 1ന് 25 വയസ് പൂര്‍ത്തിയായവര്‍ ആയിരിക്കണം. അവസാന തീയതി – നവംബര്‍ 15 നു വൈകുന്നേരം 5 മണി.
അപേക്ഷകള്‍ അയക്കേണ്ട മേല്‍വിലാസം: ജില്ലാ സാമൂഹ്യനീതി ഓഫീസര്‍, ജില്ലാ സാമൂഹ്യനീതി ഓഫീസ്, ഇടുക്കി, തൊടുപുഴ പി ഒ, പിന്‍ 685584. കൂടുതല്‍ വിവരങ്ങള്‍ക്ക് തൊടുപുഴ മിനി സിവില്‍ സ്റ്റെഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സാമൂഹ്യനീതി ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0486-2228160