San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-06-03 at 7.38.55 AM
previous arrow
next arrow
കമ്പോളംപ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

കർഷക ഭാരതി 2025 അവാർഡിന് അപേക്ഷ ക്ഷണിച്ചു



തിരുവനന്തപുരം: സംസ്ഥാന കൃഷി വികസന–കർഷക ക്ഷേമ വകുപ്പ് 2025-ലെ സംസ്ഥാന കർഷക അവാർഡുകളുടെ ഭാഗമായി മാധ്യമരംഗത്തെ മികവിന് നൽകുന്ന ‘കർഷക ഭാരതി’ അവാർഡിന് അപേക്ഷ ക്ഷണിച്ചു. മലയാള ഭാഷയിലൂടെ കാർഷിക മേഖലയ്ക്ക് വിലപ്പെട്ട സംഭാവനകൾ നൽകിയ മികച്ച ഫാം ജേർണലിസ്റ്റുകളെയാണ് അവാർഡിന് പരിഗണിക്കുന്നത്. വ്യക്തികളുടെ അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ. ഗവേഷണ പ്രസിദ്ധീകരണങ്ങൾ പരിഗണിക്കില്ല.

അച്ചടി മാധ്യമം, ദൃശ്യ മാധ്യമം, നവമാധ്യമം എന്നീ മൂന്ന് വിഭാഗങ്ങളിലായാണ് കർഷക ഭാരതി അവാർഡുകൾ നൽകുന്നത്. ഓരോ വിഭാഗത്തിലും വിജയിക്കുന്നവർക്ക് ₹50,000 ക്യാഷ് അവാർഡ്, ഫലകം, സർട്ടിഫിക്കറ്റ് എന്നിവ ലഭിക്കും.

അവാർഡ് വിജ്ഞാപന തീയതി മുതൽ പിന്നോട്ടുള്ള ഒരു വർഷക്കാലയളവിലെ മാധ്യമപ്രവർത്തന മികവാണ് വിലയിരുത്തുക. അപേക്ഷാ ഫോറവും വിശദമായ മാർഗനിർദേശങ്ങളും www.keralaagriculture.gov.in എന്ന കൃഷിവകുപ്പ് വെബ്സൈറ്റിലും www.fibkerala.gov.in എന്ന വെബ്സൈറ്റിലും ലഭ്യമാണ്.

അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി 2026 ജൂലൈ 14. അപേക്ഷകൾ പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസർ, ഫാം ഇൻഫർമേഷൻ ബ്യൂറോ, കവടിയാർ, തിരുവനന്തപുരം – 695003 എന്ന വിലാസത്തിൽ അയയ്ക്കണം. കവറിന് പുറത്ത് ‘കർഷക ഭാരതി അവാർഡ് 2025 – (വിഭാഗത്തിന്റെ പേര്)’ എന്ന് വ്യക്തമായി രേഖപ്പെടുത്തണം.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!