Idukki വാര്‍ത്തകള്‍
ഡി.എല്‍.എഡ് ഇന്റര്‍വ്യൂ

2026-28 അധ്യയന വര്‍ഷത്തേക്ക് ഡിപ്ലോമ ഇന്‍ എലമെന്ററി എഡ്യൂക്കേഷന്‍(ഡി.എല്‍.എഡ്) കോഴ്സിന് ഇടുക്കി ജില്ലയിലെ ഗവണ്‍മെന്റ്/എയ്ഡഡ്/സ്വാശ്രയ സ്ഥാപനങ്ങളിലേക്ക് അപേക്ഷിച്ചിട്ടുളളവര്‍ക്കായുളള ഇന്റര്‍വ്യൂ ജൂലൈ 10 ന് രാവിലെ 9 മണി മുതല്‍ തൊടുപുഴ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിലെ ഐഡിയാസ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. അഭിമുഖത്തിന് പങ്കെടുക്കുന്ന അപേക്ഷകര്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ആവശ്യമായ രേഖകളും സഹിതം അന്നേ ദിവസം നേരിട്ട് ഹാജരാകേണ്ടതാണെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 222996



























































































































